തിരുവില്വാമല : തുണിക്കടയില്‍ വന്‍ തീപിടിത്തം. മെഹരാജ് ടെക്സ്റ്റൈല്‍സ് ആന്‍ഡ് റെഡിമെയ്ഡ്സാണ് തീ പിടിച്ചത്. പത്തിരിപ്പാല സ്വദേശി റഫീക്കിന്‍റേതാണ് കട. ഓണത്തിനോടനുബന്ധിച്ച് കുറഞ്ഞത് 10 ലക്ഷത്തിന്‍റെ സ്റ്റോക്ക് ഇവിടെ സൂക്ഷിച്ചിരുന്നു.
കട പൂര്‍ണമായും കത്തിനശിച്ചു. വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ആലത്തൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേന കടുത്ത പ്രയത്നത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. സ്വകാര്യ ടാങ്കറില്‍ വെള്ളമെത്തിച്ച് നാട്ടുകാരും തീയണയ്ക്കാന്‍ പരിശ്രമിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. സമീപത്തെ ഹാര്‍ഡ്‌വേര്‍ ഷോപ്പിനും ചൂടേറ്റ് ചെറുതായി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.