പാലക്കാട് റെയിൽവെ ഡിവിഷന് കീഴിൽ ട്രെയിൻ തട്ടി മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് റെയിൽവെ ഡിവിഷന് കീഴിൽ ട്രെയിൻ തട്ടി മരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന. കഴിഞ്ഞ 3 വർഷത്തിനിടെ ട്രെയിൻ തട്ടി മരിച്ചത് 1327 പേരാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം മരിച്ചത് 28 പേരും. പാളങ്ങളിൽ ജീവനൊടുക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഒരു ഇത്തിരി സമയം ലാഭിക്കാൻ അൽപം കൂടുതൽ നടക്കുന്നത് ഒഴിവാക്കാൻ. പാളം മുറിച്ചു കടക്കുന്നവർക്ക് പറയാൻ കാരണങ്ങളേറെയുണ്ട്. ഇങ്ങനെ പാളത്തിലൂടെ അശ്രദ്ധരായി നടക്കുന്നവരാണ് ട്രെയിൻ തട്ടി മരിക്കുന്നവരിൽ ഏറെയും.

പാളങ്ങൾക്ക് സമീപം താമസിക്കുന്നവരാണ് ഇവരിൽ ഏറെ. ഇതിനു പുറമെ ആത്മഹത്യ ചെയ്തവരും ഏറെയാണ്. 2021ൽ ട്രെയിൻ തട്ടിയുള്ള മരണങ്ങളിൽ 44 ഉം ആത്മഹത്യയാണ്. 2022ലെത്തിയപ്പോൾ ഇത് 63 ആയി. കഴിഞ്ഞ വർഷം 67 ആയും ഈ കണക്ക് ഉയർന്നു. കേരളത്തിലേക്ക് കടക്കുമ്പോഴാണ് ഇത്തരം അപകടങ്ങൾ കൂടുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ട്രെയിൻ തട്ടി മരിക്കുന്ന കന്നുകാലികളുടെ എണ്ണവും കൂടുതലാണ്. മനുഷ്യരും മൃഗങ്ങളും കടക്കാത്ത രീതിയിൽ പാളങ്ങൾ സുരക്ഷിതമാക്കാനുള്ള നടപടികൾ റയിൽവെ ആരംഭിച്ചിട്ടുണ്ട്. ഇതു കൂടാതെ ആത്മഹത്യയ്ക്കെതിരെ റയിൽവെ സ്‌റ്റേഷനുകളിൽ കൗൺസിലിങ്ങും ബോധവൽകരണ ക്ലാസുകളും നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...