ഇ. ഡിയുടെ പ്രതികാര നടപടികൾക്ക് തിരിച്ചടി; ന്യൂസ്‌ക്ലിക്ക് കേസ് റദ്ദാക്കി, അധികാരം ദുർവിനിയോഗം ചെയ്തെന്ന് കോടതി!

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കേന്ദ്ര ഏജൻസികൾക്ക് കനത്ത തിരിച്ചടിയായി ന്യൂസ്‌ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്തയ്ക്ക് എതിരായ കേസുകൾ റദ്ദാക്കി ദില്ലി ഹൈക്കോടതി. പത്രപ്രവർത്തന സ്വാതന്ത്ര്യത്തെ തകർക്കാൻ ഏജൻസികൾ അധികാരം ദുർവിനിയോഗം ചെയ്തുവെന്ന് കോടതി അതിരൂക്ഷമായി വിമർശിച്ചു. ദില്ലി പോലീസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) രജിസ്റ്റർ ചെയ്ത കേസുകളാണ് ഹൈക്കോടതി തള്ളിയത്. വിദേശ ഫണ്ട് സ്വീകരണത്തിൽ ന്യൂസ്‌ക്ലിക്ക് ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും, കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന ഇഡിയുടെ വാദം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും കോടതി വ്യക്തമാക്കി. 2020-ൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം (I&B Ministry) നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി പൊലീസ് ഇഒഡബ്ല്യു (EOW) ആണ് ആദ്യം കേസെടുത്തത്.

9 കോടിയുടെ നിക്ഷേപം അനധികൃതമായി സ്വീകരിച്ചു എന്നാരോപിച്ച് ന്യൂസ്‌ക്ലിക്ക് ഓഫീസുകളിൽ അടക്കം വ്യാപക റെയ്ഡുകൾ നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇഡിയും അന്വേഷണം ഏറ്റെടുത്തത്.എന്നാൽ സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമമാണ് നടന്നതെന്ന് ഹൈക്കോടതി വിലയിരുത്തി. മാധ്യമപ്രവർത്തകരെ വേട്ടയാടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് തന്നെ ഭീഷണിയാണെന്ന സൂചനയാണ് കോടതിയുടെ നിരീക്ഷണത്തിലുള്ളത്. പ്രബീർ പുർകായസ്തയ്ക്ക് നൽകിയ ഈ ആശ്വാസം, മാധ്യമലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...