റാന്നിയിൽ മധ്യവയസ്കനെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവം; 5 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ആള്‍ക്കൂട്ട ആക്രമണത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. റാന്നി സ്വദേശികളായ ശശി, റോജി, ജിഷ്ണു, മഹേഷ്, റെജിന്‍ എന്നിവരാണ് അറസ്റ്റിലായത്. കൈകള്‍ കൊണ്ടും വടികള്‍ കൊണ്ടും മര്‍ദ്ദിച്ചത് പ്രകാരമുളള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. റാന്നി ഉന്നക്കാവ് സ്വദേശി വര്‍ഗീസ് മാത്യുവിനെയാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. നഗ്നനായി വീട്ടില്‍ അതിക്രമിച്ച് കയറി ഒളിഞ്ഞുനോക്കി എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. റാന്നി കരിങ്കുറ്റിയിലാണ് സംഭവം. വർഗീസ് മാത്യുവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും മര്‍ദ്ദനമേറ്റ ആള്‍ക്കെതിരെയും റാന്നി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസെത്തി വര്‍ഗീസിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹരിപ്പാട്ടെ ഭിക്ഷാടന റാക്കറ്റ്: കുട്ടിയുടെ ചെറിയച്ഛൻ അറസ്റ്റിൽ; സംഘത്തിൽ കൂടുതൽ ആളുകളുള്ളതായി സൂചന

0
ആലപ്പുഴ: ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷപ്പെട്ട പതിനാലുകാരന്റെ അനുജനെയും ചെറിയച്ഛനെയും കണ്ടെത്തി...

കോഴിക്കോട്ടെ നിപ ബാധ: രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലം, നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യ മന്ത്രി

0
കോഴിക്കോട്: നിപ സംശയിക്കുന്ന രോഗിയുടെ സമ്പര്‍ക്കപ്പട്ടിക വലുതെന്ന് മന്ത്രി കെ മുരളീധരന്‍....

‘രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നവർക്ക് കോൺഗ്രസിലേക്ക് വരാം’; തുറന്ന ക്ഷണവുമായി കോണ്‍ഗ്രസ് പശ്ചിമബംഗാള്‍...

0
കൊല്‍ക്കത്ത: പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് കോണ്‍ഗ്രസ്...

ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടൽ; റോഡിൽ നിന്നും കുട്ടിയെ രക്ഷിച്ച ബസ് ജീവനക്കാർക്ക് മോട്ടോർ...

0
മലപ്പുറം:ഒറ്റയ്ക്ക് നടുറോഡിലിറങ്ങിയ കുഞ്ഞിനെ സുരക്ഷിതമാക്കിയ ബസ് ജീവനക്കാര്‍ക്ക് അഭിനന്ദനവുമായി മോട്ടോര്‍ വാഹന...