ബംഗാള്‍ കലാപം ; മമതാ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന കലാപത്തില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കലാപം തടയാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ഇരകളെ അവഗണിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റേത് ഭയാനകമായ അനാസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മമതാ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. സംഘടിതമായ ആക്രമണത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമായിട്ടും അന്വേഷണം നടത്താനോ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ അനാസ്ഥയെ കുറ്റപ്പെടുത്തിയ ഹൈക്കോടതി പരാമര്‍ശങ്ങളും വസ്തുതാന്വേഷണ സമിതി റിപ്പോര്‍ട്ടും മമത ബാനര്‍ജിക്ക് മേല്‍ സമ്മര്‍ദ്ദമാകുകയാണ്. പലായനം ചെയ്തവരുടെ പുനരധിവാസം അടിയന്തരമായി നടത്തണമെന്ന് നിര്‍ദ്ദേശിച്ച വസ്തുതാന്വേഷണ സമിതി പ്രത്യേക കോടതികള്‍ സ്ഥാപിച്ച് കേസിലെ വിചാരണ വേഗത്തിലാക്കണമെന്നടക്കം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....