ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. 1948ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനം നടത്തിയ ദിനമാണ് ഡിസംബര്‍ 10. ഈ ദിവസം ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന് 74 വയസായെന്ന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സാമൂഹ്യവും സാംസ്‌കാരികവും ഭൗതികവുമായ അവകാശങ്ങളെപ്പറ്റി ജനങ്ങളില്‍ അവബോധമുണ്ടാക്കുകയും ഒപ്പം എല്ലാവരുടേയും ക്ഷേമം ഉറപ്പാക്കുക്കുകയുമാണ് ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്.കോവിഡ്, യുദ്ധ പശ്ചാത്തലത്തില്‍ ദാരിദ്രം വര്‍ധിക്കുകയും അസമത്വവും വിവേചനവും കൂടുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ മനുഷ്യാവകാശദിനത്തിന് പ്രധാന്യമേറുന്നു.

അന്തസ്സ്, സ്വാതന്ത്ര്യം എല്ലാവര്‍ക്കും നീതി എന്നതാണ് 2022 ലെ മനുഷ്യാവകാശ ദിനത്തിന്റെ തീം. ഇത് കൂടാതെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക എന്ന ആഹ്വാനവും ഈ ദിനം നല്‍കുന്നുണ്ട്. എല്ലാവര്‍ക്കുമായി തുല്യ അവസരങ്ങള്‍ സൃഷ്ടിക്കാനും അസമത്വം, ഒഴിവാക്കല്‍, വിവേചനം എന്നിവയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഈ ഓര്‍മ്മപ്പെടുത്തല്‍ സാഹായിക്കും. വംശം, നിറം, മതം, ലിംഗഭേദം, ഭാഷ, രാഷ്ട്രീയം അല്ലെങ്കില്‍ മറ്റ് അഭിപ്രായങ്ങള്‍, ദേശീയത സ്വത്ത്, ജനനം അല്ലെങ്കില്‍ മറ്റൊരു പദവി എന്നിവ പരിഗണിക്കാതെ എല്ലാ മനുഷ്യര്‍ക്കും അര്‍ഹതയുള്ള സമ്പൂര്‍ണ്ണ അവകാശങ്ങളാണ് മനുഷ്യാവകാശങ്ങള്‍.

സമത്വവും വിവേചനമില്ലായ്മയുമാണ് മനുഷ്യാവകാശങ്ങളുടെ കാതല്‍. അസമത്വം, ദുരുപയോഗം, വിവേചനം എന്നിവ തടയാനും ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാനും മനുഷ്യാവകാശ ലംഘനം നടത്തുന്നവരെ ശിക്ഷിക്കാനും അധികാരമുള്ള 47 തിരഞ്ഞെടുക്കപ്പെട്ട ഐക്യരാഷ്ട്ര അംഗരാജ്യങ്ങളാണ് മനുഷ്യാവകാശ കൗണ്‍സിലില്‍ ഉള്ളത്. മനുഷ്യാവകാശങ്ങള്‍ അന്തര്‍ദേശീയവും ദേശീയവുമായ നിയമങ്ങളാലും ആഗോളതലത്തിലുള്ള ഉടമ്പടികളാലും സംരക്ഷിക്കപ്പെടുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...