മനുഷ്യ- വന്യജീവി സംഘർഷം ; ബജറ്റ് വിഹിതത്തിന്റെ 94.48 ശതമാനം തുക വിനിയോഗിച്ചതായി വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കുവാനായി വനം വകുപ്പിന് 2023 – 24 ബജറ്റിൽ അനുവദിച്ച 30.85 കോടി രൂപയിൽ 37 ശതമാനം ചെലവഴിക്കാതെ പാഴാക്കിയെന്ന ഓൺലൈൻ വാർത്ത അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവുമാണെന്ന് വനം വകുപ്പ്. ബഡ്ജറ്റ് വിഹിതത്തിന്റെ 94.48 ശതമാനം തുക വിനിയോഗിച്ചു കഴിഞ്ഞു. മനുഷ്യ – വന്യജീവി സംഘർഷം തടയുന്നതിനായി സംസ്ഥാന ബജറ്റിൽ 30.85 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. സാമ്പത്തിക ഞെരുക്കത്തിനിടയിലും മുഴുവൻ തുകയും അനുവദിച്ച് നൽകിയിട്ടുണ്ട്. സംസ്ഥാന ആസൂത്രണ വകുപ്പ് അംഗീകരിച്ച മാർഗനിർദേശങ്ങൾക്ക് അനുസൃതമായി സംഘർഷ മേഖലകളിൽ നിർമാണ പ്രവൃത്തികൾ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ എടുക്കുക, വന്യമൃഗങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുക, ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക, വന്യജീവി ആക്രമണങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുക തുടങ്ങിയവയ്ക്കാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.

ഇതിനായി 29.148 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. അനുവദിച്ച തുകയുടെ 63.03 ശതമാനം മാത്രം ചെലവഴിക്കുകയും 19.43 കോടി രൂപ പാഴാക്കുകയും ചെയ്തതായി പറയുന്ന ആരോപണം തികച്ചും തെറ്റാണെന്ന് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പറഞ്ഞു. വനം വകുപ്പിന് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ച 299.65 കോടി രൂപയിൽ 38.40 ശതമാനം തുക മാത്രമാണ് ചെലവഴിച്ചെന്ന ആരോപണവും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. 2023-24 -ലെ സംസ്ഥാന ബജറ്റിൽ വനം വകുപ്പിന് അനുവദിച്ച 305.23 കോടിരൂപയിൽ വകുപ്പിന് അനുവദിച്ച് കിട്ടിയത് 211.18 കോടി രൂപയാണ്. ഈ തുകയിൽ 188.41 കോടി രൂപ ചെലവഴിക്കാൻ വനം വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. അതായത് ലഭിച്ച തുകയുടെ 89.22 ശതമാനം തുക ചെലവഴിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ നിന്ന് കാണാതായ കുട്ടികളെ സുരക്ഷിതരായി കണ്ടെത്തി; മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്ക് ശുഭാന്ത്യം.

0
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. വയനാട് വടുവന്‍ചാല്‍ ടൗണിന്...

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പകപോക്കൽ; 19-കാരിയെ യുവാവ് കുത്തിയത് 14 തവണ

0
ഭോപ്പാല്‍: ഉജ്ജയിനില്‍ 19 കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. പതിനാല്...

പൂനെ കേസിൽ സിയയുടെ വാദങ്ങൾ പൊളിയുന്നു; മകന്റെ മുടി കൊഴിച്ചിലിനെക്കുറിച്ച് അറിയാമായിരുന്നെന്ന് കേതന്റെ കുടുംബം

0
പൂനെ: വ്യവസായി കേതൻ അഗർവാളിൻ്റെ കൊലപാതകത്തിൽ പ്രതികരണവുമായി പിതാവും പ്രമുഖ ബിൽഡറുമായ...

​’വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന അവസ്ഥ’;വി എം സുധീരനെതിരെ കെ ബാബു

0
കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന...