അജിത് കൃപാലയത്തിന് ഹ്യുമാനിറ്റേറിയൻ പുരസ്കാരം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പോസ്റ്റ് പോളിയോ ബാധിച്ച് തൊണ്ണൂറു ശതമാനം വൈകല്യത്തോടെ വീൽചെയറിൽ ജീവിതം നയിക്കുമ്പോഴും ലക്ഷക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ സ്‌നേഹത്തിന്റെ ഇരിപ്പിടം നേടിയ അജിത് കൃപാലയത്തിന്
യുണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ ആദരവ്, “രക്തദാനം മഹാദാനം” എന്ന മഹത്തായ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് കഴിഞ്ഞ പതിനാറ് വർഷമായി ഇദ്ദേഹം സമൂഹത്തിൽ സജീവമാണ്. ഈ ജീവകാര്യണ്യ പ്രവർത്തനത്തെ മാനിച്ചാണ് യു.ആർ.എഫ് ഹ്യുമാനിറ്റേറിയൻ അവാർഡ് നൽകി അജിത്തിനെ ആദരിച്ചത്. ആലപ്പുഴ വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ എം.പി എ.എം ആരിഫ് സർട്ടിഫിക്കറ്റും ബാലവകാശ കമ്മിഷനംഗം അഡ്വ. ജലജ ചന്ദ്രൻ മെഡലും നൽകി. യു. ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, കെ. ആർ. എസ്. എൻ. എ പ്രസിഡൻ്റ് പി.ശശികുമാർ, സെക്രട്ടറി ആനന്ദ് ബാബു എന്നിവർ പങ്കെടുത്തു.

​ഒന്നാം വയസിൽ പോളിയോ ബാധിതനായി, പതിനഞ്ച് വയസ്സുവരെ കിടക്കയിൽ ഒതുങ്ങിപ്പോയ ബാല്യകൗമാരങ്ങൾക്കൊടുവിൽ, ‘ലോകത്തിൽ ജീവിക്കാൻ പണം വേണമെങ്കിലും ഹൃദയങ്ങളിൽ ജീവിക്കാൻ നന്മ മാത്രം മതി’ എന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ വീൽചെയറിന് ചലനം നൽകിയത്. ഈ ചക്രകസേരയുടെ സഞ്ചാരം ഇന്ന് ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച രക്തദാനശൃംഖലയുടെ ചാലകശക്തിയായി മാറിയിരിക്കുന്നു. ​തികഞ്ഞ വായനാപ്രേമിയായ അജിത് കൃപ, ലിപി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ‘മിഴിവിളക്ക്’ എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. ഭാര്യ സുനിതയ്ക്കും മകൻ സോനുവിനുമൊപ്പം വണ്ടാനത്ത് താമസിക്കുന്നു. കേരളത്തിലാദ്യമായി വീൽച്ചെയറിൽ ജീവിക്കുന്നവർക്കായി AWUCOS എന്ന നാമത്തിൽ ഒരു കോപ്പറേറ്റീവ് സൊസൈറ്റിക്ക് രൂപം കൊടുത്തു കൊണ്ട് അതിന്റെ പ്രസിഡന്റായി തുടരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി: വഖഫ് ബോർഡ് പിരിച്ചുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

മാസപ്പടി കേസ്‌ ; സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിന് ഇ ഡി ; വീണയ്ക്കും...

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ...

ഇ10, ഇ20 പെട്രോളുകൾ ഒരുപോലെ ലഭ്യമാക്കാൻ നീക്കം ; സാധ്യതകൾ പരിശോധിച്ച് കേന്ദ്രം

0
ഡൽഹി : ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാപക പരാതികൾ ഉയരുന്നതിനിടെ ഇ10...

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...