സേവനത്തിലൂടെ മനുഷ്യനന്മക്കായി പ്രവർത്തിക്കേണ്ടത് മാനവധർമ്മം : പ്രൊഫ. പി.ജെ കുര്യൻ

For full experience, Download our mobile application:
Get it on Google Play

കവിയൂർ : സമൂഹത്തിൻ്റെ ഗുണപരമായ മാറ്റത്തിന് വേണ്ടി പ്രവർത്തിക്കുന്നതാണ് വൈ.എം.സി.എയുടെ ദൗത്യമെന്നും മനുഷ്യനന്മക്കായി സേവന സന്നദ്ധരായ സമൂഹത്തെ സൃഷ്ടിക്കണമെന്നും അത്തരത്തിൽ സേവന പാതയിൽ വ്യക്തിമുദ്ര പതിപ്പിച്ച കേരളാ വൈ.എം.സി.എയുടെ പ്രഥമ ചെയർമാൻ ഡോ. കെ.എ ജോൺ എക്കാലത്തും സ്മരിക്കപ്പെടുമെന്നും രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. വൈ.എം.സി.എ കേരളാ റീജണിൻ്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി പ്രഥമ ചെയർമാൻ ഡോ. കെ.ഐ ജോൺ അനുസ്മരണ സമ്മേളനം കവിയൂർ വൈ.എം.സി.എയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ ജോസ് നെറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന ചെയർമാൻ അഡ്വ. വി.സി സാബു അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര, സെക്രട്ടറി ഡേവിഡ് സാമുവേൽ, സബ് – റീജ ൺ ചെയർമാൻ ജോജി പി. തോമസ്, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈ.എം.സി.എ പ്രസിഡൻ്റ് ജേക്കബ് മാത്യു, സെക്രട്ടറി കെ.സി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, സബ് – റീജൺ ഭാരവാഹികളായ സി.ജി ഫിലിപ്പ്, എലിസബേത്ത് കെ. ജോർജ്, ജോ ഇലഞ്ഞിമൂട്ടിൽ, ലിനോജ് ചാക്കോ എന്നിവർ പ്രസംഗിച്ചു. വൈ. എം.സി.എ പ്രഥമ കേരളാ റീജണൽ ചെയർമാൻ ഡോ. കെ. ഐ ജോണിൻ്റെ ശവകുടീരത്തിൽ പുഷ്പാർച്ച നടത്തി. റവ. ഷാജി തോമസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുകൊണ്ട് ഇടിച്ച് മറിച്ചു ; പ്രതിയെ നാട്ടുകാര്‍ പിടികൂടി...

0
പത്തനംതിട്ട: പത്തനംതിട്ടയില്‍ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷ കാറുകൊണ്ട് ഇടിച്ച് മറിച്ചു. ഇന്നലെ രാത്രി...

പത്തനംതിട്ട ജില്ലയില്‍ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഷൂട്ടര്‍മാര്‍ കുറവ് ; പ്രതിസന്ധിയിലായി തദ്ദേശ സ്വയംഭരണ...

0
പത്തനംതിട്ട: ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയെങ്കിലും...

ശുദ്ധമായ ശർക്കര ലഭ്യത ഉറപ്പാക്കാൻ സംസ്ഥാന വ്യാപകമായി കരിമ്പുകൃഷി – ശർക്കര യൂണിറ്റുകൾ വേണം...

0
എറണാകുളം: കേരളത്തിൽ ശുദ്ധമായ ശർക്കരയുടെ ലഭ്യത ഉറപ്പാക്കുന്നതിനായി സംസ്ഥാന വ്യാപകമായി കരിമ്പുകൃഷിയും...

പ്രിയദർശിനി സൗജന്യ യാത്ര : തൃശൂരിൽ ഇരുന്നൂറോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു

0
തൃശൂർ: ഓർഡിനറി ബസുകളിലെ പ്രിയദർശിനി സൗജന്യ യാത്രയെത്തുടർന്ന് പ്രതിസന്ധിയിലായി സ്വകാര്യ ബസ്...