കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര : കാമുകിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. എസ്.എൻ പുരം ഷാജി മന്ദിരത്തിൽ ശാരു(26) കൊലപ്പെടുത്തിയാണ് എസ്. എൻ പുരം പാലക്കോട് വീട്ടിൽ ലാലുമോൻ (38) തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 ന് ലാലുമോന്റെ വീട്ടിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിവാഹിതയായ ശാരുവും അവിവാഹിതനായ ലാലുമോനും തമ്മിൽ പ്രണയത്തിലായിരുന്നു. ഇവർ തമ്മിൽ വീട്ടിൽ വെച്ചുണ്ടായ വാക്കേറ്റത്തിനൊടുവിൽ കൊടുവാൾ ഉപയോഗിച്ച് ശാരുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ ചോരയിൽ കുളിച്ച് കിടക്കുന്ന ശാരുവിനെയും അതെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ലാലുമോനെയുമാണ് കണ്ടത്. തുടർന്ന് ശാരുവിനെ കൊട്ടാരക്കര ഗവ. ആശുപത്രിയിലെത്തിയിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 2022-ൽ ലാലുമോൻ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് കാട്ടി ശാരു പുത്തൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ലാലുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയിതിരുന്നു. ഇതിനിടയിലാണ് ശാരു വെറെ വിവാഹം കഴിക്കുന്നത്. പുറത്തിറങ്ങിയ ലാലു കുറച്ച് നാൾ സഹോദരിയോടൊപ്പം പാവുമ്പയിലായിരുന്നു താമസം. ഒറ്റയ്ക്ക് താമസിക്കുന്ന ലാലു ഈയിടെയാണ് പുത്തൂരിലേക്ക് താമസിക്കുവാൻ വന്നത്. അങ്ങനെയാണ് ഇവർ തമ്മിൽ കാണുവാൻ ഇടയാകുന്നതെന്ന് പോലീസ് പറയുന്നു. ഇൻക്വിസ്റ്റ് തയാറാക്കി ഇരുവരുടെയും മൃതദേഹം കൊട്ടാരക്കര ഗവ. അശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...