കൊവിഡ് രോഗബാധ കാരണം സര്‍വകലാശാലാ പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേകം പരീക്ഷ നടത്തണം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് രോഗബാധ കാരണം സര്‍വകലാശാലാ പരീക്ഷകള്‍ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും പ്രത്യേക ഷെഡ്യൂള്‍ തയ്യാറാക്കി പരീക്ഷ നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലാ രജിസ്ട്രാറുമാര്‍ക്കാണ് ഉത്തരവ് നല്‍കിയത്. ഉത്തരവ് ഇ മെയിലില്‍ അയച്ചു.

പരീക്ഷ സംബന്ധിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് യാതൊരു തരത്തിലുമുള്ള മാനസിക സംഘര്‍ഷവുമുണ്ടാവാതിരിക്കാനുള്ള ക്രമീകരണം ബന്ധപ്പെട്ട കോളജുകള്‍ ചെയ്യണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കൊവിഡ് വ്യാപനം നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കി പരീക്ഷകള്‍ ക്രമീകരിക്കേണ്ട ഉത്തരവാദിത്വം സര്‍വകലാശാലകള്‍ക്കുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.

കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം കോളജുകള്‍ ചെയ്യണമെന്നും അക്കാര്യം സര്‍വകലാശാലകള്‍ ഉറപ്പാക്കണം. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകള്‍ സ്വീകരിച്ച നടപടികള്‍ ജൂലൈ 12 നകം കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പരീക്ഷ മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച പരാതികളിലാണ് ഉത്തരവ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...