Thursday, July 3, 2025 10:32 am

മനുഷ്യാവകാശ സെമിനാറില്‍ ജസ്റ്റിസ് ചന്ദ്രചൂഡിനെ കടുത്ത ചോദ്യങ്ങളാൽ നേരിട്ട് വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മനുഷ്യാവകാശ സെമിനാറില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്​ ഡി.വൈ. ചന്ദ്രചൂഡിനെ വിദ്യാര്‍ഥികള്‍ കടുത്ത ചോദ്യശരങ്ങള്‍ കൊണ്ട്​ എതിരേറ്റു.
‘മനുഷ്യാവകാശം സംരക്ഷിക്കുന്നതിലും പൗരസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിലും ജനാധിപത്യത്തില്‍ കോടതികള്‍ക്കുള്ള പങ്ക്​’ എന്ന വിഷയത്തി​ല്‍ ലണ്ടന്‍ കിങ്സ്​ കോളേജ്​ സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാറിലാണ്​ വിദ്യാര്‍ഥികള്‍ സുപ്രീംകോടതി ജഡ്ജിയെ ചോദ്യശരങ്ങള്‍ കൊണ്ട്​ നേരിട്ടത്​.

സുപ്രീംകോടതി ഇന്ത്യയിലെ മുസ്​ലിം ന്യൂനപക്ഷത്തിന്‍റെ കേസുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങള്‍. മുസ്​ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും കേസുകള്‍ ഇന്ത്യന്‍ കോടതികള്‍ വിവേചനപരമായി കൈകാര്യം ചെയ്യുന്നുവെന്ന കാഴ്ചപ്പാട്​ നീതിയുക്​തമല്ലെന്ന്​ ജസ്റ്റിസ്​ ചന്ദ്രചൂഡ്​ പറഞ്ഞു. ഇന്ത്യയുടെ ഭാവി ചീഫ്​ ജസ്റ്റിസ് കൂടിയായ​ ജസ്​റ്റിസ്​ ചന്ദ്രചൂഡ്​ കൂടി ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ച്​ ബാബരി ഭൂമി രാമക്ഷേ​ത്രത്തിന്​ വിട്ടു കൊടുത്ത വിധി, മുസ്​ലിം ഭവനങ്ങളും കച്ചവട സ്ഥാപനങ്ങളും തകര്‍ക്കുന്ന ബുള്‍ഡോസര്‍ രാജ്​, ഹിജാബ്​ വിവാദം, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം വകുപ്പ്​ നീക്കം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളെല്ലാം വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. വിഷയം കോടതിയിലായതിനാലും ഒരു ജഡ്ജിയായതിനാലും കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നായിരുന്നു ജസ്റ്റിസ്​ ചന്ദ്രചൂഡ്​ കൂടുതലായും നല്‍കിയ ഉത്തരം.

ബാബരി ഭൂമി രാമക്ഷേത്രത്തിന്​ വിട്ടുകൊടുത്ത വിധിയെ കുറിച്ച്‌​ ചോദിച്ചപ്പോള്‍ താന്‍ ആ ബെഞ്ചിലുണ്ടായിരുന്നതിനാല്‍ പ്രതികരിക്കാനാവില്ലെന്നും ആ വിധിയെ വിമര്‍ശിക്കുന്നത്​ ശരിയല്ലെന്നാണ്​ താന്‍ കരുതുന്നതെന്നും ജസ്റ്റിസ്​ ചന്ദ്രചൂഡ്​ മറുപടി നല്‍കി. ബുള്‍ഡോസര്‍ വിഷയം സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച്​ പരിഗണിച്ചിട്ടുണ്ടെന്നും നോട്ടീസ്​ അയച്ചിട്ടുണ്ടെന്നുമായിരുന്നു പ്രതികരണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....

സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത് ആരംഭിക്കും

0
പന്തളം : സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത്...

ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ഒക്ടോബർ 2 വരെ

0
പത്തനംതിട്ട : ആറന്മുള വള്ളസദ്യ ഈ മാസം 13...

കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

0
കൊല്ലം : കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ....