‘തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ’ – ശിവൻകുട്ടിയെ ട്രോളി അബ്ദുർറബ്ബ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയെ പേരെടുത്ത് പറയാതെ ട്രോളി മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ അബ്ദുര്‍റബ്ബ്. ദിവസങ്ങളായി മുന്‍ മന്ത്രി കെ.ടി. ജലീലും അബ്ദുര്‍റബ്ബും ഫേസ്ബുക്ക് പോസ്റ്റിലൂടെ പേര് നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ പ്ലസ് ടു ഫലം പ്രഖ്യാപിക്കുന്നതിനിടെ മന്ത്രി ശിവന്‍കുട്ടിക്ക് സംഭവിച്ച നാക്കുപിഴയെ അബ്ദുര്‍റബ്ബ് ട്രോളിയിരിക്കുന്നത്. ‘മഴ നനയാതിരിക്കാന്‍ സ്കൂള്‍ വരാന്തയില്‍ കയറി നിന്നതല്ല…! ഈ തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്നൊക്കെ ഒരു തെറ്റാണോ മക്കളേ…’ എന്നാണ് സ്കൂള്‍ വരാന്തയില്‍ നില്‍ക്കുന്ന ചിത്രത്തോടൊപ്പം മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വാര്‍ത്താ സമ്മേളനം നടത്തി പ്ലസ് ടു ഫലപ്രഖ്യാപനം നടത്തുന്നതിനിടെയാണ് വയനാട് ജില്ലയുടെ കണക്ക് മന്ത്രി തെറ്റി വായിച്ചത്. ‘തൊള്ളായിരത്തി മുന്നൂറ്റി അമ്പത്തിമൂന്ന്…’ എന്ന് തെറ്റി വായിക്കുകയും അടുത്ത നിമിഷം തന്നെ അത് തിരുത്തി, ‘ഒമ്പതിനായിരത്തി മുന്നൂറ്റി അമ്പത്തിമൂന്ന്’ എന്ന് വായിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആദ്യം തെറ്റി വായിച്ചത് കട്ട് ചെയ്തെടുത്ത് വ്യാപക ട്രോളുകള്‍ മന്ത്രിക്കെതിരെ വന്നിരുന്നു. നാക്കുപിഴ അപ്പോള്‍ തന്നെ തിരുത്തിയിരുന്നെന്നും അത് ഒഴിവാക്കിയാണ് വീഡിയോ പ്രചരിക്കുന്നതെന്നും മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....