Thursday, May 15, 2025 8:40 pm

മനുഷ്യക്കടത്ത് : മജീദിന്റെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: മനുഷ്യക്കടത്ത് മജീദിന്റെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പോലീസ്. കു​വൈ​ത്ത് മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ജു​മോ​ന്റെ കേ​സിലെ പ​ങ്ക് അറിയാന്‍ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ്. അ​റ​സ്റ്റി​ലാ​കാ​നു​ള്ള മ​റ്റൊ​രു പ്ര​തി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി മ​ജീ​ദി​ന്റെ നി​ര്‍​ദേ​ശ പ്ര​കാ​രം പ​ര​സ്യം ന​ല്‍​കി കു​വൈ​ത്തി​ല്‍ ജോ​ലി​ക്ക് താ​ല്‍​പ​ര്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തു​ക മാ​ത്ര​മാ​ണ് താ​ന്‍ ചെ​യ്തി​ട്ടു​ള്ളൂ​വെ​ന്നും വേ​റെ​യൊ​ന്നും അ​റി​യി​ല്ലെ​ന്നു​മാ​ണ് അ​ജു​മോ​ന്‍റെ മൊ​ഴി.

മ​ജീ​ദി​ന്റെ മേ​ല്‍​വി​ലാ​സം ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. ഇ​യാ​ളു​ടെ പാ​സ്‌​പോ​ര്‍​ട്ട് റ​ദ്ദാ​ക്കി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കാ​നാ​ണ് നീ​ക്കം. തോ​പ്പും​പ​ടി സ്വ​ദേ​ശി​നി​യെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ കു​വൈ​ത്തി​ല്‍ എ​ത്തി​ച്ച അ​ജു​മോ​നും മ​ജീ​ദും പ​റ​ഞ്ഞ ജോ​ലി ന​ല്‍കാ​തെ യു​വ​തി​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ്‌ പ​രാ​തി. തോ​പ്പും​പ​ടി സ്വ​ദേ​ശി​നി​ക്കൊ​പ്പം ര​ണ്ട്‌ മ​ല​യാ​ളി യു​വ​തി​ക​ളെ​യും ക​യ​റ്റി അ​യ​ച്ചി​രു​ന്നു. അ​റ​ബി​ക​ളു​ടെ വീ​ട്ടി​ല്‍ ജോ​ലി​ക്കാ​ണ്‌ തോ​പ്പും​പ​ടി സ്വ​ദേ​ശി​നി​യെ നി​യോ​ഗി​ച്ച​ത്‌.

വി​ശ്ര​മം ന​ല്‍​കാ​തെ ജോ​ലി​യെ​ടു​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന്‌ യു​വ​തി പ​രാ​തി​പ്പെ​ട്ടിരുന്നു. എ​ന്നാ​ല്‍ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​ന്‍ മൂ​ന്ന്‌ ല​ക്ഷം രൂ​പ അ​ജു​മോ​നും മ​ജീ​ദും ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ട്ട്‌ എ​ത്തി​യ തോ​പ്പും​പ​ടി സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം സൗ​ത്ത്‌ പോലീ​സ്‌ കേ​സ്‌ ര​ജി​സ്‌​റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു വീ​ട്ട​മ്മ​കൂ​ടി ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്നെ​ങ്കി​ലും സി​റ്റി പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ 12 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

0
കൊച്ചി: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി രണ്ടു...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ബയോമെട്രിക് സിറ്റിംഗ് മേയ്19ന് സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് നിശ്ചിത പ്രൊഫോര്‍മ...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന്...

നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാലിനെ മനപൂർവമായ നരഹത്യക്കു അറസ്റ്റ് ചെയ്ത് ജോലിയിൽ നിന്നും...

0
കാളികാവ് : ഇന്ന് കാളികാവ് മേഖലയിൽ ഗഫൂർ എന്ന തൊഴിലാളിയെ കടുവ...