അങ്ങാടി ശാസ്താ ക്ഷേത്രത്തിൽ നടത്തിയ നവശക്തി അർച്ചനയിലും ഹോമത്തിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: അങ്ങാടി ശാസ്താ ക്ഷേത്രത്തിൽ നടത്തിയ നവശക്തി അർച്ചനയിലും ഹോമത്തിലും നൂറുകണക്കിന് ഭക്തർ പങ്കെടുത്ത് പുണ്യം നേടി. ആറുമാസങ്ങളായി നടന്ന വന്നിരുന്ന പൂജയുടെ തുടർച്ചയായി ഏഴാമത്തെ പൂജയിൽ ശാസ്താവിന്റെ വിവിധ ഭാവങ്ങൾക്ക് പ്രതീകമായി സങ്കൽപ്പിച്ച് ബാല്യം, കൗമാരം, യൗവനം, ഗാർഹസ്ഥ്യം, സന്യാസം എന്നിവരെയെല്ലാം ഉൾപ്പെടുത്തി പൂജയാണ് നടത്തിയത്.
ക്ഷേത്രം തന്ത്രി സൂര്യ കാലടി മന സൂര്യൻ സുബ്രഹ്മണ്യൻ ദട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്യകത്വത്തിൽ രാവിലെ 8 . 30 നോട് കൂടി പൂജയും ഹോമും ആരംഭിച്ചു. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഭദ്രദീപം തെളിയിച്ചു.

വിദ്യാധിരാജ തീർത്ഥ പാദാശ്രമം സ്വാമി സർവാത്മാനന്ദതീർത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി, മല്ലപ്പള്ളി തഹസിൽദാർ എൻ. വി. സന്തോഷ്, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. പ്രകാശ്, റാന്നി പഞ്ചായത്തഗം മന്ദിരം രവീന്ദ്രൻ, അങ്ങാടി ഗ്രാമപഞ്ചായത്ത് അഗം ബി. സുരേഷ് എന്നിവരെയും, മാർഷ്യൽ ആർട്ട് ദേശീയ അവാർഡു വാങ്ങിയ കുമാരി അക്ഷയ സന്തോഷ്, ശാസ്താ ക്ഷേത്രവുമായി തലമുറകളായി ബന്ധം ഉണ്ടായിരുന്നവരും ക്ഷേത്രത്തിൻറെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിച്ച മുൻകാല പ്രവർത്തകരായ പി. എൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, സിദ്ധാർത്ഥൻ പിള്ള, കൊച്ചുകൃഷ്ണൻ, ടി. സി. കുട്ടപ്പൻ നായർ, റ്റി. ജി. പൊന്നമ്മ, രാഘവനാചാരി, ആദിവാസി മലവേട ഊരുമൂപ്പൻ പി.ജി. അപ്പുക്കുട്ടൻ, സോമശേഖരൻ കർത്താ, കോമളൻ കൈപ്പുഴ, ടി. കെ. രാജപ്പൻ എന്നിവരെ ആദരിച്ചു. മേൽശാന്തിമാരായ ജിതേന്ദ്ര രണൻസ്, കൊല്ലം ശങ്കരമഠം ബ്രഹ്മശ്രീ ജയേഷ് വർമ്മ, സനീഷ് നമ്പൂതിരി, സച്ചിൻ നമ്പൂതിരി, സന്ദീപ് നമ്പൂതിരി എന്നിവർ പൂജയ്ക്കും ഹോമത്തിനും കാർമികത്വം നൽകി. രാജേഷ് മഠത്തിനേത്ത്, സുരേഷ് പുള്ളോലി, എസ്.എച്ച് ബിനു, നന്ദകിഷോർ, അനിൽകുമാർ, ഷാജു ശാസ്താസദനം, എസ്. ജയകുമാർ, വിജയൻ വരവൂർ എന്നിവർ നേതൃത്വം നൽകി. അന്നദാന വിതരണം ഉദ്ഘാടനം രാജേഷ് മഠത്തിനേത്ത്, സജിനി രാജേഷ് നിർവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...