തിരുവല്ല : മനുഷ്യത്വത്തിലൂന്നിയ കമ്മ്യൂണിസത്തിന്റെ മാനുഷിക മുഖമാണ് വിശക്കുന്നവന് അന്നം നൽകുക എന്നതിലൂടെ വ്യക്തമാകുന്നതെന്ന് സി.പി ഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ. സി.പി.ഐ നേതൃത്വത്തിൽ നടന്നു വരുന്ന വിശപ്പ് രഹിത പ്രഭാത പദ്ധതി ആറ് മാസം പൂർത്തിയാകുന്ന നവംബർ 11 രാവിലെ 7 ന്
തിരുവല്ല ഗവ ആശുപത്രി അങ്കണത്തിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവ കാരുണ്യ മേഖലയിലും കാർഷിക രംഗത്തും പാർട്ടി ഏറ്റെടുത്തിരിക്കുന്ന പ്രവർത്തനം കൂടുതൽ കരുത്തോടെ തുടരുമെന്നും ഇത്തരം പദ്ധതികൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഉള്ള കാലത്തോളം കാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ ജില്ലാ എക്സി. അംഗവും പദ്ധതിയുടെ ചെയർമാനുമായ അഡ്വ.കെ ജി രതീഷ് കുമാർ അദ്ധ്യക്ഷനായിരുന്നു.
ഓർത്ത ഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരുന്നു. സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെയും കഷ്ടപ്പെടുന്നവരെയും സഹായിക്കുക എന്നത് ഒരു വെല്ലുവിളിയായ് ഏറ്റെടുക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ മണ്ഡലം അസ്സി. സെക്രട്ടറി ശശി പി നായർ, കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്റെ വിജയമ്മ ദാസകർ, പാർട്ടി മണ്ഡലം സെക്രട്ടറിയേറ്റം ഗളായ തങ്കമണി വാസുദേവ്, പി എസ് റജി, പി ടി ലാലൻ, പാർട്ടി എംസി അംഗങ്ങളായ പി വി ശിവൻ പിള്ള, പി രവിന്ദ്രനാഥ്, കെ കെ ഗോപി,വിശപ്പ് രഹിതം പദ്ധതി കോർഡിനേറ്റർമാരായ ജോബി പി തോമസ്, അനു സി കെ ,
റെഡ് ക്രോസ് ജില്ലാ എക്സി : അംഗം ബാബു കല്ലുങ്കൽ,വിശപ്പ് രഹിതം പദ്ധതി എക്സി : കമ്മിറ്റി അംഗങ്ങളായ കെ കെ ഗോപി, പി ജി സുരേഷ്, മനു പരുമല, അനിഷ് സുകുമാരൻ, ജിതിൻ ഷാജി, അഡ്വ. ഡാൻ, ജോബിൻ കല്ലുങ്കൽ, ഹരി പടിഞ്ഞാറ്റുശ്ശേരി, അനിൽ നിരണം, പാർട്ടി എൽ സി സെക്രട്ടറി മാരായ സണ്ണി വേങ്ങാട്, കൃഷ്ണൻ കുട്ടി പരുമല, അബ്ദുൾ സമദ്, രാജു മേപ്രാൽ എന്നിവർ നേതൃത്വം കൊടുത്തു