ഭാര്യയുടെ തല വെട്ടിയെടുത്ത് സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: അറുത്തെടുത്ത ഭാര്യയുടെ തലയുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ ഭര്‍ത്താവ് പിടിയില്‍. കര്‍ണാടകയിലെ അനേക്കല്‍ താലൂക്കിലെ ചന്ദപുരയ്ക്കടുത്തുള്ള ഹീലാലിഗെ ഗ്രാമത്തിലാണ് സംഭവം. ഹെബ്ബഗൊഡെ നിവാസിയായ മാനസ (26) യെയാണ് ഭര്‍ത്താവ് ശങ്കര്‍ കൊലപ്പെടുത്തയത്. ബെംഗളൂരു നഗരപ്രാന്ത പ്രദേശമായ ഹീലാലിഗെ മേഖലയില്‍ പതിവ് പെട്രോളിങ്ങിനിടെയാണ് ശങ്കര്‍ പോലീസ് പിടിയിലായത്. വസ്ത്രത്തില്‍ ചോരക്കറയുമായി രാത്രി പതിനൊന്നരയോടെ പോലീസിന് മുന്നിലെത്തിയ പ്രതിയെ ചോദ്യം ചെയ്യുകയായിരുന്നു. ഈ സമയത്താണ് സ്‌കൂട്ടറിന്റെ ഫുട്‌ബോര്‍ഡില്‍ സ്ത്രീയുടെ അറുത്തുമാറ്റിയ തല കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കേസെടുത്തു.

ഇരുപത്തിയാറുകാരനായ ശങ്കറും മാനസയും അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് മുന്ന് വയസുകള്ള ഒരു മകളുമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വന്നിരുന്ന ഇരുവരും ഹീലാലിഗെയിലെ ഒരു വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഭാര്യയുടെ വിവാഹേതര ബന്ധം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ ദമ്പതികള്‍ തമ്മില്‍ ഭിന്നത ഉണ്ടായിരുന്നു. അടുത്തിടെ ഭാര്യയോട് ശങ്കര്‍ വീട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കുറച്ച് ദിവസം പേയിങ് ഗസ്റ്റായി യുവതി മാറി താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോളാണ് കൊലപാതകം എന്നാണ് വിലയിരുത്തല്‍. ചര്‍ച്ച വാക്കുതര്‍ത്തിലേക്ക് നീണ്ടതോടെ വീട്ടില്‍ ഉണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ശങ്കര്‍ മാസനയെ വകവരുത്തുക ആയിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...