കോഴിക്കോട് സെക്‌സ് റാക്കറ്റ് ; ‘ഇടപാടുകാരില്‍ നിന്നും വാങ്ങുന്നത് 3500 രൂപക്ക്, പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നത് ആയിരം’

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മലാപ്പറമ്പില്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്ത പെണ്‍വാണിഭം നടത്തിയ സംഘം സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന്. ഫ്‌ലാറ്റ് ഉടമയായ ഡോക്ടര്‍ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയാണ് സംഘം വാടക നല്‍കിയിരുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും 50 ദിവസം മുന്‍പാണ് സ്ത്രീകളെ എത്തിച്ചു തുടങ്ങിയത്. നടത്തിപ്പുകാരെയും ഫ്‌ലാറ്റില്‍ ആവശ്യക്കാരായി എത്തിയവരെയും സ്ത്രീകളെയും നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്‌ലാറ്റില്‍ പോലീസ് സംഘം മിന്നല്‍ പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്.

നടത്തിപ്പുകാരിയായ ബിന്ദു നേരത്തെയും അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് കരുവന്‍തിരുത്തി ഉപേഷ് എന്നിവരെയും പിടിയിലായി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന ഒരു മാസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഫ്‌ലാറ്റ്. ഇന്നലെ അയല്‍ക്കാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. സംഘത്തിലെ പെണ്‍കുട്ടികള്‍ക്കായി 3500 രൂപയാണ് ഒരു ഇടപാടുകാരനില്‍നിന്ന് വാങ്ങുന്നതെങ്കിലും 1000 രൂപയാണ് പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. ശരാശരി 25 ഇടപാടുകാര്‍ ഒരു ദിവസം ഫ്‌ലാറ്റില്‍ എത്തിയിരുന്നു.

മറ്റു ജില്ലകളില്‍ ഇവര്‍ക്ക് കേന്ദ്രങ്ങളുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. റിസപ്ഷനിലെത്തിയ പോലീസ് കൗണ്ടറില്‍ ഇരുന്ന 3 പേരെ ചോദ്യം ചെയ്‌തെങ്കിലും വ്യക്തമായ വിവരം ലഭിച്ചില്ല. പിന്നീട് എസ്‌ഐ എന്‍.ലീലയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഫ്‌ലാറ്റില്‍ കയറി മുറി തുറക്കുകയായിരുന്നു. ഇതിനിടെ ഒരാള്‍ ഓടിപ്പോയി. മുറിയില്‍ നിന്നു 16,200 രൂപ പോലീസ് കണ്ടെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...