ഡൽഹിയിൽ ർത്താവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ദമ്പതിമാർ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെ ഭർത്താവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ച് കൊലപ്പെടുത്തി. ഡൽഹി നിഹാൽ വിഹാറിൽ താമസിക്കുന്ന വിനയ് ​ഗുപ്ത(31)യാണ് മർദനമേറ്റ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിനയ് ​ഗുപ്തയുടെ ഭാര്യ രേഖ, രേഖയുടെ രണ്ട് സഹോദരന്മാർ, സഹോദരഭാര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന് മരുന്ന് നൽകുന്നതിനെച്ചൊല്ലിയാണ് വിനയ് ​ഗുപ്തയും ഭാര്യ രേഖയും തമ്മിൽ തർക്കമുണ്ടായത്. ഇതിനുപിന്നാലെ രേഖ വീട്ടിൽനിന്നിറങ്ങി സമീപപ്രദേശത്തുള്ള സ്വന്തം വീട്ടുകാരെ കൂട്ടി തിരികെയെത്തി. തുടർന്ന് ഇവർ വിനയ് ​ഗുപ്തയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

പ്രമുഖ ഐടി കമ്പനിയായ അഡോബിയിലെ പ്രതിവർഷം 60 ലക്ഷത്തോളം രൂപ ശമ്പളമുള്ള ജീവനക്കാരനാണ് വിനയ് ​ഗുപ്ത. മൂന്നരവർഷം മുൻപാണ് വിനയ് ​ഗുപ്തയും രേഖയും വിവാഹിതരായത്. ദമ്പതിമാർക്ക് നാലരമാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. ഡൽഹി നിഹാൽ വിഹാറിലെ കെട്ടിടത്തിൽ മൂന്നാംനിലയിലാണ് ഇവർ താമസിച്ചിരുന്നത്. താഴത്തെ നിലയിൽ വിനയ് ​ഗുപ്തയുടെ മാതാപിതാക്കളുമുണ്ട്. കഴിഞ്ഞദിവസം കുട്ടികൾക്ക് മരുന്ന് കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വിനയ് ​ഗുപ്തയും രേഖയും തമ്മിൽ വഴക്കുണ്ടായത്. ഇതിനുപിന്നാലെ രേഖ സ്വന്തം വീട്ടിലേക്ക് പോയി.

തുടർന്ന് അച്ഛനും രണ്ട് സഹോദരന്മാരും അമ്മാവനും സഹോദരഭാര്യയും ഉൾപ്പെടെയുള്ള ബന്ധുക്കളെയും കൂട്ടിയാണ് തിരികെയെത്തിയത്. വീട്ടിലെത്തിയ ഇവർ വിനയ് ​ഗുപ്തയെ മർദിച്ചു. വിനയ് ​ഗുപ്തയെ നിരന്തരം ചവിട്ടിയെന്നും കഴുത്ത് ഞെരിച്ചെന്നും പറയുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് ആരോപണം. മർദനത്തിന് മുൻപ് രേഖ വീട്ടിലെ സിസിടിവി ക്യാമറകളെല്ലാം ഓഫ് ചെയ്തതായും വിനയ് ​ഗുപ്തയുടെ ബന്ധുക്കൾ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...