ഭാര്യ ചിക്കൻ കറി ഉണ്ടാക്കിയില്ല ; ഭർത്താവ് തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

ഝാന്‍സി: ഭാര്യ ചിക്കന്‍ പാകം ചെയ്യാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവ് ജീവനൊടുക്കി. ഹന്‍സാരി സ്വദേശിയായ പവന്‍ ശാക്യയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ പ്രേം നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്നലെ രാത്രിയോടെ വീട്ടിലേക്ക് കോഴിയുമായെത്തിയ പവന്‍ മദ്യപിച്ചിരുന്നു. കോഴിയെ നല്‍കിയ ശേഷം ഭാര്യയോട് അത് പാകം ചെയ്യാന്‍ പവന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ പ്രിയങ്ക നേരത്തെ തന്നെ ഭക്ഷണം പാകം ചെയ്തു കഴിഞ്ഞിരുന്നു. കോഴിയിറച്ചി മാത്രമേ കഴിക്കൂ എന്ന നിലപാടിലായിരുന്നു പവന്‍.

പലതവണ ആവശ്യപ്പെട്ടിട്ടും പ്രിയങ്ക ചിക്കന്‍ പാകം ചെയ്തില്ല. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ പ്രിയങ്ക മറ്റൊരു മുറിയില്‍ പോയി കിടന്നു. ദേഷ്യത്തില്‍ കിടപ്പുമുറിയിലെത്തിയ പവന്‍ ഷാള്‍ കൊണ്ട് തൂങ്ങിമരിക്കുകയായിരുന്നു. ഇതിനിടെ ടെറസില്‍ ഉറങ്ങുകയായിരുന്ന സഹോദരന്‍ കമലേഷ് താഴെയെത്തി പവന്റെ മുറിയില്‍ പലതവണ മുട്ടി. എന്നാല്‍ ഇയാള്‍ വാതില്‍ തുറന്നില്ല. ജനലിലൂടെ നോക്കിയപ്പോള്‍ മുറിക്കുള്ളില്‍ തൂങ്ങിക്കിടക്കുന്ന പവനെയാണ് കുട്ടി കണ്ടത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് പോലീസ് വിട്ടുകൊടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...