വിമാനത്തിന്‍റെ എമർജൻസി എക്സിറ്റ് തുറന്ന് യാത്രക്കാരൻ ; ഞെട്ടി നിലവിളിച്ച് യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

സോള്‍: വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് യാത്രക്കാരന്‍. വിമാനം ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെയാണ് യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നത്. ഏഷ്യാന എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെങ്കിലും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തില്‍ ഏകദേശം 200 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി വാതില്‍ തുറന്നത് ചില യാത്രക്കാര്‍ക്ക് ശ്വാസതടസമുണ്ടാക്കി.

ഇതോടെ ലാന്‍ഡിംഗിന് ശേഷം ചില യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അതേസമയം, വലിയ പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ഏഷ്യാന എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. ഒമ്പത് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദക്ഷിണ കൊറിയയിലെ യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യാത്രക്കാരനെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതര്‍ വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...