ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് മൂക്ക് അറുത്തുമാറ്റി ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ: ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച് മൂക്ക് അറുത്തുമാറ്റി ഭർത്താവ്. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. പ്രതിയായ ഭർത്താവ് രാകേഷ് ബിൽവലിനെ അറസ്റ്റ് ചെയ്തു. റാണാപുർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാദൽവ ഗ്രാമത്തിലാണ് സംഭവം നടന്നത്- “ഇന്നലെ റാണാപുർ പോലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു. 23 വയസ്സുള്ള യുവതിയെ ഭർത്താവ് ആക്രമിച്ചെന്നും മൂക്ക് മുറിച്ചെന്നുമായിരുന്നു പരാതി. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നിന്ന് എംഎൽസി (മെഡിക്കോ-ലീഗൽ സർട്ടിഫിക്കറ്റ്) ലഭിച്ച ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതിയായ ഭർത്താവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു”- എസ്പി ശിവ് ദയാൽ സിംഗ് പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

ഭർത്താവിന് ഭാര്യയെ സംശയമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പോലീസ് പറഞ്ഞു. രാകേഷും ഭാര്യയും ജോലി ആവശ്യത്തിനായി ഗുജറാത്തിലേക്ക് പോയിരുന്നു.  അവിടെവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ദമ്പതികൾ ചൊവ്വാഴ്ച ഝാബുവ ജില്ലയിലെ അവരുടെ ഗ്രാമമായ പാദൽവയിലേക്ക് മടങ്ങി. വീട്ടിലെത്തിയ ഉടൻ ഭർത്താവ് തന്നെ മർദിക്കാൻ തുടങ്ങിയെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. എന്നിട്ട് മൂക്ക് മുറിച്ചു. ഭർത്താവ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും യുവതി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ കടുപ്പിച്ച് സിജെപി , സെപ്തംബർ 5 ന് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...