ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചു ; പിന്നാലെ ഭാര്യ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചതിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി. ഹൈദരാബാദിലെ ബാഗ് ആംബര്‍പേട്ടിലെ ഡിഡി കോളനിയിലെ സഹിതി (29) എന്ന യുവതിയെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു സഹിതിയുടെ ഭര്‍ത്താവ് മനോജിന്റെ സംസ്‌കാര ചടങ്ങുകള്‍ കഴിഞ്ഞത്. ആറ് മാസം മുമ്പായിരുന്നു സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മനോജുമായുള്ള സഹിതിയുടെ വിവാഹം. വിവാഹത്തിനു പിന്നാലെ ഇരുവരും യുഎസ്സിലേക്ക് താമസം മാറി. മെയ് രണ്ടിന് മാതാപിതാക്കളെ കാണാന്‍ സഹിതി നാട്ടിലെത്തിയിരുന്നു. മനോജ് യുഎസ്സില്‍ തന്നെ തുടര്‍ന്നു. ഇതിനിടയിലാണ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്.

ഭര്‍ത്താവിന്റെ അപ്രതീക്ഷിതമായുള്ള മരണത്തിന്റെ ഞെട്ടലിലായിരുന്നു യുവതി. മെയ് 24 നായിരുന്നു മനോജിന്‌റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഇതിനു ശേഷം സഹിതിയെ മാതാപിതാക്കള്‍ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. രാവിലെ സഹോദരി പുറത്തുപോയ സമയത്ത് മുറി അകത്തു നിന്ന് പൂട്ടി സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...