എംജി വിസി പുനര്‍നിയമനം ; സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെ ഗവര്‍ണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എം ജി വിസി സാബു തോമസിന് പുനർനിയമനം നൽകണം എന്ന സർക്കാർ ആവശ്യം അംഗീകരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. നിയമനത്തിന് മൂന്നാംഗ പാനൽ ആവശ്യപ്പെട്ട് രാജ്ഭവൻ സർക്കാരിന് കത്ത് നൽകി. സാബു തോമസ് നാളെ വിരമിക്കാനിരിക്കെയാണ് രാജ്ഭവന്‍റെ നീക്കം. കണ്ണൂർ വി സിയുടെ പുനർ നിയമന കേസ് കോടതി പരിഗണനയിൽ ഉള്ളതിനാലാണ് ഗവർണർ എംജിയിലെ പുനർനിയമനം എതിർക്കുന്നത്.

ശനിയാഴ്ച വിരമിക്കുന്ന എം ജി വിസി ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്നാണ് സംസ്ഥാന സർക്കാർ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് സർക്കാർ കത്ത് നൽകിയിരുന്നു. എംജി സർവകലാശാല ചട്ടപ്രകാരം പുനർനിയമനത്തിന് സാധുതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗവർണർക്ക് കത്ത് നൽകിയത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ നിയമനത്തിന് മൂന്നാംഗ പാനൽ ആവശ്യപ്പെട്ടിരിക്കുകയാണ് രാജ്ഭവൻ.

പിരിച്ചുവിടലിന് ഗവർണർ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളാണ് ഡോ. സാബു തോമസ്. പിന്നാലെ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഡോ. സാബു തോമസ് മറുപടിയിരുന്നു. ഹിയറിംഗിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംജി വിസിയുടെ മറുപടി. ചട്ടങ്ങൾ പാലിച്ച് നടത്തിയ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. സാബു തോമസ് കോടതിയെയും സമീപിച്ചിരുന്നു.

ഡോ. സാബു തോമസിന് പുറമേ കേരള സർവകലാശാല മുൻ വി സി ഡോ. വി പി. മഹാദേവൻ പിളള, കുസാറ്റ് വി സി ഡോ. കെ എൻ മധുസൂദനൻ, കുഫോസ് വി സി ഡോ. കെ റിജി ജോൺ, കാലടി സർവകലാശാല വി സി ഡോ. എം വി നാരായണൻ, കാലിക്കറ്റ് വി സി ഡോ. എം കെ ജയരാജ്, മലയാളം സർവകലാശാല വി സി ഡോ. വി അനിൽ കുമാർ, കണ്ണൂർ സർവകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്നിവരും കോടതിയെ സമീപിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...