കുടുംബം ഏറ്റെടുത്തില്ല ; ജയകുമാറിന്റെ മൃതദേഹം സുഹൃത്തുക്കൾ സംസ്‌കരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഗള്‍ഫില്‍ ആത്മഹത്യ ചെയ്ത ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു. ഒരാഴ്ച മുന്‍പ് ദുബൈയില്‍ മരിച്ച ജയകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചെങ്കിലും കുടുംബം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി തേടി ജയകുമാറിന്റെ വനിതാ സുഹൃത്ത് മണിക്കൂറുകളോളമാണ് ആലുവ പോലീസ് സ്റ്റേഷനുമുന്നില്‍ കാത്തിരുന്നത്. ഏറ്റുമാനൂര്‍ പോലീസാണ് ഒടുവില്‍ സംസ്‌കാരത്തിന് അനുമതി നല്‍കിയത്. ഏറ്റുമാനൂരില്‍ നിന്നും വൈകീട്ടോടെ എറണാകുളത്തെത്തിച്ച മൃതദേഹം ആലുവയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഏഴ് ദിവസം മുന്‍പ് ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജയകുമാറിന്റെ മൃതദേഹം സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടിലെത്തിച്ചത്. എന്നാല്‍ കുടുംബവുമായി അകന്നുകഴിഞ്ഞിരുന്ന ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ഭാര്യയും വീട്ടുകാരും തയ്യാറായില്ല. ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. ഇതോടെയാണ് മൃതദേഹം ജയകുമാറിന്റെ സുഹൃത്തായ സഫിയക്ക് വിട്ടുനല്‍കിയത്. നാലര വര്‍ഷമായി ജയകുമാറിന് വീടുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നായിരുന്നു അമ്മ പ്രസന്നകുമാരിയുടെ ആരോപണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...