ഭർത്താവിന്റെ സുഹൃത്തിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പരിയാരത്ത് ഭർത്താവിന്റെ സുഹൃത്തായ കോൺട്രാക്ടറെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയ ബാങ്ക് ഉദ്യോഗസ്ഥ അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി എൻ.വി സീമയെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ സുഹൃത്തിനെ ആക്രമിക്കാൻ മൂന്ന ലക്ഷം രൂപയ്ക്കായിരുന്നു സീമ ക്വട്ടേഷൻ നൽകിയത്.

പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന് നിരന്തരം മദ്യം നൽകി തനിക്ക് എതിരാക്കി പ്രശ്നങ്ങളുണ്ടാക്കുന്നത് ഈ സുഹൃത്താണെന്നായിരുന്നു സീമയുടെ ആരോപണം. ഇവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ തലശേരി സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ഉണ്ടായ ആക്രമണത്തിൽ പരിയാരം സ്വദേശി സുരേഷ് ബാബുവിന് ഗുരുതര പരിക്കേറ്റിരുന്നു.

ആക്രമണം നടത്തിയ ആളുകൾ പോലീസ് പിടിയിലായതോടെയാണ് അയൽക്കാരനും ബന്ധുവുമായ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ബാങ്ക് ഉദ്യോഗസ്ഥയായ സീമയാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയതെന്ന് മനസിലായത്.  സീമ ഭർത്താവുമായി  കലഹം പതിവായിരുന്നു. സുരേഷിന്റെ സ്വാധീനത്താലാണ് നിരന്തരം മദ്യപിച്ചെത്തി ഭ‍ർത്താവ് തനിക്കെതിരെ തിരിയുന്നതെന്ന് സീമ സംശയിച്ചു. ആക്രമണം നടത്തിയ ജിഷ്ണു, അഭിലാഷ്, സുധീഷ് രതീഷ് എന്നിവർ പോലീസിന്റെ പിടിയെങ്കിലും സീമ ഒളിവിൽ ആയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...