ബ്യൂട്ടി പാര്‍ലറില്‍ പോയ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്

For full experience, Download our mobile application:
Get it on Google Play

കാണ്‍പൂര്‍ : ബ്യൂട്ടി പാര്‍ലറില്‍ പോയ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ് . കാണ്‍പൂരിലെ മുസ്ലീം യുവതിയെയാണ് സൗദിയിലുള്ള ഭര്‍ത്താവ് ഫോണ്‍ വഴി മുത്തലാഖ് ചൊല്ലിയത്. കാണ്‍പൂരിലെ കുലി ബസാര്‍വാസിയായ ഗുല്‍സബയെ 2022 ജനുവരി 17 നാണ് പ്രയാഗ്‌രാജിലെ സലീം വിവാഹം കഴിക്കുന്നത്. സൗദി അറേബ്യയിലാണ് സലീം ജോലി ചെയ്യുന്നത്. ഈ മാസം ആദ്യമാണ് ഗുല്‍സബ പാര്‍ലറില്‍ പോയി പുരികം ത്രെഡ് ചെയ്തത്. എന്നാല്‍ അതിന് പിന്നാലെ വീഡിയോ കോള്‍ ചെയ്ത ഭര്‍ത്താവ് സലീം പുരികങ്ങള്‍ എന്തിന് ഇങ്ങനെ ചെയ്തുവെന്ന് ചോദിച്ച്‌ ഗുല്‍സബയെ വഴക്ക് പറയുകയും ഇത് ഇസ്ലാമിന് നിരക്കാത്തതാണെന്നും അള്ളാഹുവിന് ഇഷ്ടമല്ലാത്തത് ചെയ്യാൻ പാടില്ലെന്നും പറഞ്ഞു.

ഒപ്പം പുരികം ഷേപ്പാക്കാൻ പാര്‍ലറില്‍ പോയതിനാല്‍ വിവാഹ ബന്ധം വേര്‍പെടുത്തുകയാണെന്നും പറയുകയായിരുന്നു. പിന്നാലെ വീഡിയോ കോളില്‍ തന്നെ മൂന്ന് തവണ തലാഖ് ചൊല്ലുകയായിരുന്നുവെന്നും യുവതി പറയുന്നു. പിന്നീട് പലതവണ വിളിച്ചെങ്കിലും ഭര്‍ത്താവ് ഫോണ്‍ എടുത്തില്ലെന്ന് ഗുല്‍സബ പറയുന്നു. ഭര്‍തൃവീട്ടുകാരും മുത്തലാഖിനെ പിന്തുണച്ചു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും അമ്മയും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി എസിപി നിശാങ്ക് ശര്‍മ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...