അടുക്കളയിലെ ജോലിക്കിടെ ഭാര്യയെ കൊടുവാൾ കൊണ്ട് വെട്ടിക്കൊന്ന് ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പല്ലഞ്ചാത്തന്നൂരിൽ വീട്ടമ്മയെ ഭർത്താവ് വെട്ടിക്കൊന്നു. പൊള്ളപ്പാടം സ്വദേശി ഇന്ദിരയാണ് വീട്ടിനകത്ത് കൊല്ലപ്പെട്ടത്. കൊല നടത്തിയതിന് പിന്നാലെ ഭർത്താവ് വാസു പൊലീസിൽ കീഴടങ്ങി. കൊലപാതക കാരണം കുടുംബ പ്രശ്നങ്ങളാണെന്ന് പ്രതിയുടെ മൊഴി. ബുധനാഴ്ച സമയം രാവിലെ 11 മണി. ഇന്ദിരയും ഭർത്താവ് വാസുവും മാത്രമായിരുന്നു പൊള്ളപ്പാടത്തെ വീട്ടിലുണ്ടായിരുന്നത്. മൂന്ന് ആൺമക്കളും ജോലിക്കു പോയ നേരം. മകൾ ഭർതൃവീട്ടിലേക്കും പോയിരുന്നു. വാസുവും ഇന്ദിരയും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും ഇരുവരും തമ്മിലുണ്ടായ ഉച്ചത്തിലുള്ള വാക്ക് തർക്കം നാട്ടുകാർ കേട്ടു. തർക്കത്തിന്‍റെ തുടർച്ചയായിരുന്നു ഇന്നത്തെ കൊലപാതകം.

അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇന്ദിരയും ഭർത്താവും തമ്മിൽ വീണ്ടും വാക്കുതർക്കമുണ്ടായത്. വഴക്ക് കയ്യാങ്കളിയായതോടെ അടുക്കളയിലുണ്ടായിരുന്ന കൊടുവാളെടുത്ത് വാസു ഇന്ദിരയെ വെട്ടി. കയ്യിൽ വെട്ടേറ്റ ഇന്ദിര നിലത്തു വീണു. പിന്നീട് കഴുത്തിലും വെട്ടി. തുരുതുരാ വെട്ടി മരണമുറപ്പാക്കി ശേഷം മുറിയിൽ കതകടച്ചിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചു കിടന്ന ഇന്ദിരയെ ആശുപത്രിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...