ഭാര്യയെ ചപ്പാത്തിക്കോൽ കൊണ്ട് തലക്കടിച്ച് കൊന്ന് ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഭാര്യയെ ചപ്പാത്തിക്കോൽ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. 28 വയസുകാരിയായ പ്രീതി സിംഗ് ആണ് ബെംഗളൂരുവിൽ വച്ച് മരിച്ചത്. ഭർത്താവ് ഛോട്ട ലാൽ സിംഗിനെ(32) അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ചൊക്കസാന്ദ്രയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ദമ്പതികൾ. മധ്യപ്രദേശ് സ്വദേശികളാണ് ഇരുവരും. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഇയാൾ ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 24 ന് ആണ് സംഭവം. ജോലിക്കിടെ, ഉച്ച ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ പ്രീതിയോട് ഇയാൾ പതിവുപോലെ വഴക്കുണ്ടാക്കുകയും ചപ്പാത്തി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കോൽ ഉപയോഗിച്ച് ആക്രമിക്കുകയും തലയിലും ശരീരത്തിലും ഗുരുതരമായി അടിക്കുകയും ചെയ്തു.

പിന്നീട്, പരിക്കേറ്റ യുവതിയെ ടി ദാസറഹള്ളിയിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡോക്ട‍ർമാർ ചോദിച്ചപ്പോൾ ഭാര്യ മുകളിൽ നിന്ന് താഴേക്ക് വീണുവെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ, രണ്ട് കുട്ടികളും ചേർന്ന് അമ്മ ജോലി ചെയ്തിരുന്ന കമ്പനി ഉടമയുടെ അടുത്തെത്തി അച്ഛൻ അമ്മയെ ക്രൂരമായി മർദിച്ചുവെന്ന് പറയുകയായിരുന്നു. തുടർന്ന് കമ്പനി ഉടമ പീനിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനു പിന്നാലെ ഇയാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, ചപ്പാത്തിക്കോൽ ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി ആക്രമിച്ചതായി അയാൾ സമ്മതിച്ചതായി പോലീസ് ഉദ്യോഗസ്ഥ‍ർ പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നിലവിൽ കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...