സിഡ്‌നിയിൽ യുവതിയെ കൊലപ്പെടുത്തി വേസ്റ്റ്‌ബിന്നിൽ തള്ളി ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

സിഡ്‌നി : ഹൈദരാബാദ് സ്വദേശിനിയായ ഭാര്യയെ കൊലപ്പെടുത്തി വേസ്റ്റ്‌ബിന്നിൽ തള്ളി ഭർത്താവ്. കൊലപാതകത്തിന് ശേഷം ഇവരുടെ ഏക മകനെ ഹൈദരാബാദിൽ ഭാര്യവീട്ടിലെത്തിച്ചു. ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിലാണ് സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശിനിയായ ചൈതന്യ മദഗനി(36)യെയാണ് ഭർത്താവായ അശോക്‌ രാജ് വരിക്കുപ്പല കൊലപ്പെടുത്തിയത്. ശേഷം ശരീരം ബക്ക്‌ലിയിലെ മാലിന്യ വീപ്പയിലിട്ടു. ശനിയാഴ്‌ചയാണ് സംഭവം. ചൈതന്യയുടെ മൃതദേഹം കണ്ടെത്തി.കൊലയ്‌ക്ക് ശേഷം ഇവരുടെ മകനുമായി അശോക് രാജ് ഇന്ത്യയിലേക്ക് മുങ്ങി.

കുട്ടിയെ ഭാര്യയുടെ മാതാപിതാക്കളെ ഏൽപ്പിച്ചു. ഓസ്‌ട്രേലിയയിലെ പോയിന്റ് കുക്കിലാണ് ചൈതന്യയും അശോക്‌ രാജും മകനൊപ്പം താമസിച്ചിരുന്നത്. ഇവർ ഓസ്‌ട്രേലിയൻ പൗരത്വവുമെടുത്തിരുന്നു. ചൈതന്യയെ കൊന്ന വിവരം ഇവരുടെ മാതാപിതാക്കളെ അശോക് അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ സ്ഥലത്തെ ജനപ്രതിനിധികളെ വിവരമറിയിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ ചൈതന്യയുടെ മൃതദേഹം ലഭിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു....

വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ലോക്കർ തകർത്ത് 50 പവൻ സ്വർണാഭരണങ്ങൾ കവർന്നു

0
തൃശൂര്‍: കേച്ചേരി തോളൂരില്‍ ടെക്സ്റ്റയില്‍സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്‍...

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...