ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് മൂന്ന് ദിവസം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : മൂന്ന് ദിവസം മുമ്പ് മരിച്ച ഭാര്യയുടെ മൃതദേഹം സംസ്കരിക്കാതെ അതിനൊപ്പം കഴിഞ്ഞ് ഭര്‍ത്താവ്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. ദുര്‍ഗന്ധത്തെത്തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മൂന്ന് ദിവസം മുമ്പ് മരിച്ച ഭാര്യയുടെ മൃതദേഹത്തിനൊപ്പം കഴിയുന്നയാളെ കണ്ടത്.

50ന് മുകളില്‍ പ്രായമുള്ള ഭാരതി ചന്ദ്ര എന്ന സ്ത്രീയാണ് മരിച്ചത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്ന് പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അവസാനമായി ഭാരതിയെ കണ്ടതെന്ന് അയല്‍വാസികള്‍ പറ‌ഞ്ഞു. മൂന്ന് ദിവസമായി ഭാരതിയെ കാണാതായതോടെ സംശയം തോന്നി അയല്‍വാസികള്‍ ഭര്‍ത്താവ് ബച്ചു ചന്ദ്രയോട് അന്വേഷിച്ചിരുന്നു. ബച്ചു ചന്ദ്രയുടെ മാനസികാരോഗ്യം പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം സമാനമായ സംഭവങ്ങള്‍ നേരത്തെയും പശ്ചിമ ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രായമായ പിതാവിന്റെ  മൃതദേഹത്തിനൊപ്പം മകന്‍ അഞ്ച് ദിവസം കഴിഞ്ഞ സംഭവം ഏറെ ചര്‍ച്ചയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...