എഡ്ജ് 2020 ; ബഹിരാകാശ രംഗത്തെ കേരളത്തിന്റെ പ്രതീക്ഷകളെക്കുറിച്ച് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബഹിരാകാശ ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാരിന്റെ  ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന സ്പേസ് പാർക്ക് ബഹിരാകാശ വ്യവസായത്തിന് മുതല്‍ക്കൂട്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ‘എഡ്ജ് 2020’എന്ന് പേരിട്ട ബഹികാരാശ കോൺക്ലേവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ബഹിരാകാശ സാങ്കേതിക വിദ്യകളിലൂടെ ഉണ്ടായ പ്രധാന മാറ്റങ്ങളെക്കുറിച്ച് ഉച്ചകോടി ചര്‍ച്ചചെയ്യും. ലോകമെമ്പാടുമുളള ബഹിരാകാശ വിദഗ്ധരും വ്യവസായ പ്രമുഖരുമാണ് രണ്ട് ദിവസത്തെ ഉച്ചകോടിക്കെത്തിയത്. ഐഎസ്ആര്‍ഒ, എയര്‍ബസ്, സ്പെയിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളിലുളളവരും പങ്കെടുത്തു. ബഹിരാകാശ ഗവേഷണത്തിനും വ്യവസായത്തിനുമായി സ്ഥാപിക്കുന്ന തിരുവന്തപുരം സ്പേസ് പാർക്കിന്റെ നേതൃത്വത്തിലാണ് സെമിനാർ നടക്കുന്നത്.

സ്പെയ്സ് പാര്‍ക്കിലൂടെ ഇന്ത്യയുടെ ബഹിരാകാശ നഗരമായി തിരുവനന്തപുരത്തെ ഉയര്‍ത്താനാണ് സര്‍ക്കാർ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി സ്പേസ് പാർക്ക് ധാരണാപത്രം കൈമാറി. കൊളറാഡോയിലെയും ആസ്ട്രിയയിലെയും പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുമായും ഉച്ചകോടിയിൽ ധാരണപത്രം ഒപ്പിടും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....