Sunday, April 20, 2025 6:05 pm

ഭാര്യയുമായി പണത്തിന്റെ പേരില്‍ തര്‍ക്കം : വാടക വീട് ഭര്‍ത്താവ് തീവെച്ചു

For full experience, Download our mobile application:
Get it on Google Play

എളങ്കുന്നപ്പുഴ : ഭാര്യയുമായുള്ള കലഹത്തിന്റെ പേരില്‍ വാടക വീടിന് തീവെച്ച് ഭർത്താവ് സ്ഥലം വിട്ടു. പുതുവൈപ്പ് പി.ജെ. പ്രിൻസസ് ഹോട്ടലിന് തെക്കുവശം വാടകയ്ക്കു താമസിക്കുന്ന ചെല്ലാനം കക്കടവ് വലിയകത്തിൽ ജയപ്രകാശാണ് വീടിനു തീവച്ചത്. ഒളിവിൽ പോയ ജയപ്രകാശിനെ പിന്നീട് ഞാറയ്ക്കൽ പോലീസ് പിടികൂടി. മേനാച്ചേരി ശാലിനി ഡോമനിക്കിന്റെ  വീടാണ് ഇവർ പണയത്തിന് എടുത്തിരുന്നത്. ഈ 31ന് ഒഴിയേണ്ടതാണ്. മൂന്നരലക്ഷം രൂപ നൽകി ഒരു വർഷത്തേക്കാണ് പണയത്തിനെടുത്തിരുന്നത്. ആ തുക കഴിഞ്ഞദിവസം ജയപ്രകാശിന്റെ ഭാര്യ സ്മിത ശാലിനിയിൽ നിന്നു കൈപ്പറ്റിയിരുന്നു. ഈ തുക തനിക്ക് തരണമെന്നാവശ്യപ്പെട്ടു ജയപ്രകാശ് ഭാര്യയുമായി കലഹിച്ചു. സ്മിത ഞാറയ്ക്കൽ പോലീസിൽ പരാതി നൽകി.

ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്നു പറഞ്ഞപ്പോൾ സ്മിതയോട് അയൽപക്കത്ത് താമസിക്കാൻ പോലീസ് നിർദേശിച്ചു. ഇതിനിടയിലാണ് വീടിന് തീ കൊളുത്തിയത്. തീയിൽ ജനൽച്ചില്ലുകളെല്ലാം തകർന്നു. പുറത്തേക്ക് തീ പടർന്നില്ല. പോലീസ് എത്തിയാണ് തീ കെടുത്തിയത്. ഇവർക്ക് 13ഉം 10ഉം വയസുള്ള രണ്ട് ആൺമക്കളുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇരുപതിനായിരത്തോളം അഫ്ഗാനികളെ പാകിസ്താനിൽ നിന്നും നാടുകടത്തിയതായി യുഎൻ

0
പാകിസ്ഥാൻ: 19,500-ലധികം അഫ്ഗാനികളെ ഈ മാസം മാത്രം പാകിസ്ഥാൻ നാടുകടത്തിയതായി യുഎൻ....

കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

0
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കുരുമുളകും കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ മൂന്ന് പേർ...

പ്രസവമെടുക്കാൻ പണം ആവശ്യപ്പെട്ട് ഡോക്ടർ : ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

0
പൂനെ: പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ...

കോടയും വാറ്റുഉപകരണങ്ങളുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കൊല്ലം: കൊല്ലത്ത് 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുഉപകരണങ്ങളുമായി...