ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ എ.കെ ബാലന്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പൗരത്വ നിയമഭേദഗതിക്കെതാരായി പ്രമേയം പാസാക്കിയ നിയമസഭാ നടപടിയെ വിമര്‍ശിച്ച കേരളാ ഗവര്‍ണറെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കാന്‍ പ്രമേയം തേടിയ പ്രതിപക്ഷത്തിന്റെ നടപടിയില്‍ പ്രതികരണവുമായി എ കെ ബാലന്‍. സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ ഞങ്ങളാണ് മുന്‍പന്തിയില്‍ എന്നുള്ള ധാരണ ആര്‍ക്കും തന്നെ വേണ്ട. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ അനുവദിക്കില്ല എന്ന് അദ്ദേഹം പാലക്കാട് പറഞ്ഞു.

ഭരണഘടനാപരമായി തന്നെ സ്പീക്കറും സര്‍ക്കാരും ഗവര്‍ണറും അവരുടെ കടമകള്‍ നിര്‍വഹിക്കും. അതില്‍ എന്തെങ്കിലും വീഴ്ച സംഭവിക്കുകയാണെങ്കില്‍ അത് ചര്‍ച്ച ചെയ്യും. അതിനുള്ള വേദി നിയമസഭയാകുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നതുപോലെ സര്‍ക്കാര്‍ ഗവര്‍ണര്‍ വിഷയം പ്രതിപക്ഷം ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ക്ക് ഭരണഘടനാ പരമായി ചില അവകാശങ്ങള്‍ ഉണ്ട്. അത് നിഷേധിക്കുന്നില്ല. സംശയങ്ങളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. അതിന് സര്‍ക്കാര്‍ അപ്പോള്‍ തന്നെ മറുപടി നല്‍കുമെന്നാണ് എ കെ ബാലന്‍ പ്രതികരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...