ഉറങ്ങിക്കിടന്ന 28 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ; മകൾ‌ക്കും വധഭീഷണി

For full experience, Download our mobile application:
Get it on Google Play

ലക്നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ് ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. തല മൃതദേഹത്തിൽ നിന്നും വേർപെട്ട നിലയിലായിരുന്നു. പ്രതിയായ പർവേസും 28 കാരിയായ ഭാര്യ നഗ്മയും കഴിഞ്ഞ പന്ത്രണ്ട് വർഷമായി വിവാഹിതരായിരുന്നു. തന്റെ കുടുംബവീട് വിറ്റ് ഹർദോയിലെ ഇസ്‌ലാംനഗർ തിലിയ പ്രദേശത്ത് ഭാര്യയോടൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ദമ്പതികൾ. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും അവർ ഫോണിൽ സംസാരിക്കാറുണ്ടെന്നും പർവേസ് നിരന്തരം സംശയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിനെച്ചൊല്ലി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. രാത്രി നഗ്മ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് പർവേസ് മൂർച്ചയേറിയ കത്തി ഉപയോഗിച്ച് അവരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. കൊലപാതകത്തിനു ശേഷം പർവേസ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റം സമ്മതിക്കുകയും ആയിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ പോലീസ് റെയ്ഡ് ; കണക്കിൽപ്പെടാത്ത 6300 യുഎസ് ഡോളർ കണ്ടെടുത്തു

0
തിരുവനന്തപുരം : മാധ്യമസ്ഥാപനമായ റിപ്പോർട്ടർ ടിവിയുടെ ആസ്ഥാനത്ത് നടന്ന പോലീസ് പരിശോധനയിൽ...

വഴി ചോദിക്കാനെന്ന വ്യാജേന എത്തി വയോധികയുടെ മാല പൊട്ടിച്ചു ; 23കാരൻ പിടിയിൽ

0
കൊല്ലം: വയോധികയുടെ മാല മോഷ്ടിച്ച ജിം ട്രെയിനറായ 23കാരൻ പിടിയിൽ. തിരുവനന്തപുരം...

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം ; ദൃശ്യങ്ങൾ പുറത്തുവിട്ടു

0
റിയാദ്: സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതിന്റെ ദൃശ്യങ്ങൾ യെമനിലെ ഹൂതി...

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന ആരോപണം : കളമശേരി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

0
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ...