റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ പോലീസ് റെയ്ഡ് ; കണക്കിൽപ്പെടാത്ത 6300 യുഎസ് ഡോളർ കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാധ്യമസ്ഥാപനമായ റിപ്പോർട്ടർ ടിവിയുടെ ആസ്ഥാനത്ത് നടന്ന പോലീസ് പരിശോധനയിൽ കണക്കിൽപ്പെടാത്ത വിദേശ കറൻസി പിടിച്ചെടുത്തു. പരിശോധനയിൽ 6300 യുഎസ് ഡോളറാണ് കണ്ടെടുത്തത്. ഇത് ചട്ടവിരുദ്ധമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചട്ടങ്ങൾ പ്രകാരം ഒരാൾക്ക് നിയമപരമായി കൈവശം വെക്കാവുന്നത് പരമാവധി 2000 യുഎസ് ഡോളറിന് തുല്യമായ തുക മാത്രമാണ്. ഈ പരിധി മറികടന്ന് വലിയ തോതിൽ വിദേശ കറൻസി കൈവശം വെക്കുന്നത് വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനമായാണ് കണക്കാക്കുന്നത്. കണ്ടെത്തിയ വിദേശ കറൻസിയുടെ ഉറവിടം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാധ്യമസ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടില്‍ നിന്ന് എസ്‌ഐടി അനുവദനീയമായതിന്റെ ഇരട്ടി അളവില്‍ വൈനും പിടികൂടി. പിടികൂടിയത് വ്യക്തികള്‍ക്ക് കൈവശംവെക്കാവുന്നതിന്റെ 14 ഇരട്ടി വിദേശമദ്യം.  മദ്യം കസ്റ്റഡിയിലെടുത്ത എക്‌സൈസ് ഇതിന്റെ ഉറവിടം ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് റെയ്ഡ് ; ജീവിതത്തിൽ മദ്യപിച്ചിട്ടില്ല, വീട്ടിൽനിന്ന് പിടിച്ചെടുത്ത മദ്യത്തെ കുറിച്ച് അറിയില്ലെന്ന് ആന്റോ...

0
കൊച്ചി : വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്തതിനെ കുറിച്ച് അറിയില്ലെന്ന് അറസ്റ്റിലായ...

ഉറങ്ങിക്കിടന്ന 28 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ; മകൾ‌ക്കും വധഭീഷണി

0
ലക്നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ്...

വഴി ചോദിക്കാനെന്ന വ്യാജേന എത്തി വയോധികയുടെ മാല പൊട്ടിച്ചു ; 23കാരൻ പിടിയിൽ

0
കൊല്ലം: വയോധികയുടെ മാല മോഷ്ടിച്ച ജിം ട്രെയിനറായ 23കാരൻ പിടിയിൽ. തിരുവനന്തപുരം...

​സൗദിയുടെ എഫ്-15 യുദ്ധവിമാനം വീഴ്ത്തിയതായി ഹൂതികളുടെ അവകാശവാദം ; ദൃശ്യങ്ങൾ പുറത്തുവിട്ടു

0
റിയാദ്: സൗദി അറേബ്യയുടെ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതിന്റെ ദൃശ്യങ്ങൾ യെമനിലെ ഹൂതി...