പോലീസ് റെയ്ഡ് ; ജീവിതത്തിൽ മദ്യപിച്ചിട്ടില്ല, വീട്ടിൽനിന്ന് പിടിച്ചെടുത്ത മദ്യത്തെ കുറിച്ച് അറിയില്ലെന്ന് ആന്റോ അഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്തതിനെ കുറിച്ച് അറിയില്ലെന്ന് അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ. താൻ മദ്യപിക്കുന്ന ആളല്ല, ജീവിതത്തിൽ മദ്യപിച്ചിട്ടില്ല. മദ്യവുമായി ബന്ധപ്പെട്ട കേസ് എന്താണെന്ന് അറിയില്ല. വീട്ടിൽ അനധികൃതമായി സൂക്ഷിച്ച മദ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് അറിയില്ലെന്നാണ് ആന്റോ അഗസ്റ്റിൻ പ്രതികരിച്ചത്. മെസ്സി സ്‌പോൺസർഷിപ്പ് കേസിൽ പോലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞു. എക്‌സൈസുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് എന്നും അദ്ദേഹം പ്രതികരിച്ചു. അഗസ്റ്റിൻ സഹോദരങ്ങളുടെ വയനാട്ടിലെ വീട്ടിൽ ബുധനാഴ്ച നടത്തിയ റെയ്ജിൽ 67 ലിറ്ററിലധികം മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. 43 ലിറ്റർ വിദേശനിർമിത വിദേശമദ്യം, 4.824 ലിറ്ററോളം വിദേശനിർമിത വിദേശവൈൻ, അഞ്ചരലിറ്റർ കേരള നിർമിത വൈൻ, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യം എന്നിവ ഉൾപ്പെടെയാണിത്.

ഒരാൾക്ക് കൈവശം വെക്കാവുന്നതിലും കൂടുതൽ മദ്യമാണ് കണ്ടെത്തിയത്. വീട്ടുടമസ്ഥൻ ആന്റോ അഗസ്റ്റിനെതിരേ അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് കല്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീൻ പറഞ്ഞു. കാരാപ്പുഴ റിസർവോയറിന് സമീപത്തെ മൂങ്ങനാനിയിൽ വീട്ടിൽ ബുധനാഴ്ച രാവിലെ 11-ഓടെ പ്രത്യേക പോലീസ് അന്വേഷണം നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യശേഖരം കണ്ടെത്തിയത്. എസ്.ഐ.ടി. അറിയിച്ചതിനെത്തുടർന്ന് എക്‌സൈസ് സംഘം വീട്ടിലെത്തി. രാത്രി 10.10-ഓടെയാണ് അവർ പരിശോധനയും നടപടി ക്രമങ്ങളും പൂർത്തിയാക്കി മടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധവും മുട്ടയേറും

0
കൊൽക്കത്ത: ബംഗാളിലെ നാദിയ ജില്ലയിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക്...

ഗാസയിൽ കെട്ടിടം തകർന്നുവീണ് 5 കുട്ടികൾ ഉൾപ്പെടെ 20 പേർ മരിച്ചു

0
ഗാസ: തുടർച്ചയായ രണ്ട് വർഷം ഇസ്രയേൽ ആക്രമണം നടത്തിയ കെട്ടിടം തകർന്നുവീണ്...

ഉറങ്ങിക്കിടന്ന 28 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ് ; മകൾ‌ക്കും വധഭീഷണി

0
ലക്നൗ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭർത്താവ്...

റിപ്പോർട്ടർ ടിവി ആസ്ഥാനത്തെ പോലീസ് റെയ്ഡ് ; കണക്കിൽപ്പെടാത്ത 6300 യുഎസ് ഡോളർ കണ്ടെടുത്തു

0
തിരുവനന്തപുരം : മാധ്യമസ്ഥാപനമായ റിപ്പോർട്ടർ ടിവിയുടെ ആസ്ഥാനത്ത് നടന്ന പോലീസ് പരിശോധനയിൽ...