കാസർകോട് : കാസർകോട് ബേഡകത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവ് ആസിഡ് ഒഴിച്ചു. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം നടത്തിയത്. വീട്ടു മുറ്റത്ത് പാത്രം കഴുകുകയായിരുന്നു ജാനകി. ഈ സമയത്ത് ആസിഡുമായി എത്തിയ ഭർത്താവ് രവി (59) ജാനകിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. രവിയെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നെന്ന് പോലീസ് പറയുന്നു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ജാനകിയുടെ കരച്ചിൽ കേട്ട് എത്തിയ സഹോദരിയുടെ മകൻ സുരേഷ് ബാബുവിന് നേരെയും ആസിഡ് ഒഴിച്ചു. ഇരുവർക്കും സാരമായി പൊള്ളലേറ്റിറ്റുണ്ട്. സ്ഥിരമായി മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുന്നതിനാൽ വീട്ടിൽ നിന്നും ഭർത്താവിനെ അകറ്റി നിർത്തിയതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണം എന്നാണ് മൊഴി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























