100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് ഗുളികൾ നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വേദന സംഹാരി നിരോധിച്ച് കേന്ദ്ര സർക്കാർ. 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” ഗുളികളാണ് നിരോധിച്ചത്. നിരോധനം ആരോഗ്യപരമായി ഉണ്ടാകുന്ന അപകടങ്ങൾ ചൂണ്ടിക്കാട്ടി. 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ മരുന്നുകളുടെ നിർമ്മാണവും വിൽപ്പനയുമാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുള്ളതിനാൽ വേദനസംഹാരിയുടെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചു. 100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡിന്റെ വിൽപ്പനയും വിതരണവും നിരോധിച്ചതായി ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു. ഇന്ത്യയിലെ പരമോന്നത ആരോഗ്യ ഗവേഷണ സ്ഥാപനമായ ഐസിഎംആറിന്റെ ശുപാർശയെ തുടർന്നാണ് തീരുമാനം.

100 മില്ലിഗ്രാമിൽ കൂടുതലുള്ള നിമെസുലൈഡ് അടങ്ങിയ എല്ലാ ഓറൽ ഫോർമുലേഷനുകളും ഉപയോഗിക്കുന്നത് മനുഷ്യർക്ക് അപകടസാധ്യതയുണ്ടാക്കുമെന്നും പ്രസ്തുത മരുന്നിന് സുരക്ഷിതമായ ബദലുകൾ ലഭ്യമാണെന്നും കേന്ദ്ര സർക്കാർ തിങ്കളാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. പൊതുതാൽപ്പര്യാർത്ഥം, മനുഷ്യ ഉപയോഗത്തിനായി രാജ്യത്ത് പ്രസ്തുത മരുന്നിന്റെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ നിരോധിക്കേണ്ടത് ആവശ്യവും ഉചിതവുമാണെന്ന് സർക്കാരിന് ബോധ്യമുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു. അതിനാൽ, 1940 ലെ ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിന്റെ (1940 ലെ 23) സെക്ഷൻ 26A പ്രകാരം , കേന്ദ്ര സർക്കാർ 100 മില്ലിഗ്രാമിൽ കൂടുതലുള്ള “നിമെസുലൈഡ്” മരുന്നുകളുടെ നിർമ്മാണം, വിൽപ്പന, വിതരണം എന്നിവ പുറത്തിറക്കുന്നത് നിരോധിച്ചിരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...