Monday, July 7, 2025 9:12 pm

കൺമുന്നിലിട്ട് മകളെ പീഡിപ്പിക്കാൻ ശ്രമം ; ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മദ്യപിച്ച് ലക്കുകെട്ട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു. 43 കാരനായ പ്രകാശ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ ഒട്ടേരിയിലാണ് സംഭവം നടന്നത്. മദ്യപാനിയായ പ്രകാശ് സംഭവ ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രി ഏറെ വൈകി മകൾ പുഷ്പയുടെ നിലവിളി കേട്ടാണ് ഭാര്യ പ്രേമ ഞെട്ടിയുണർന്നത്.

ഓടി ചെന്നപ്പോൾ ഭർത്താവ് മകളോട് അപമര്യാദയായി പെരുമാറുന്നതാണ് കണ്ടത്. പ്രേമ ഭർത്താവിനെ തടഞ്ഞു. പിന്നീട് ഇവർ തമ്മിൽ വഴക്കായി. മകൻ കൂടി ഇവിടേക്കെത്തിയതോടെ പ്രകാശ് മകനെയും ശാരീരികമായി ഉപദ്രവിക്കാൻ ആരംഭിച്ചു. ഇത് കണ്ട് ദേഷ്യപ്പെട്ട പ്രേമ, ചുറ്റിക കൊണ്ട് പ്രകാശിനെ ആക്രമിച്ചു. ആക്രമണത്തിൽ പ്രേമയ്ക്ക് പരിക്കേറ്റു. പിന്നീട് പ്രേമ തന്നെയാണ് സംഭവം പോലീസിൽ അറിയിച്ചത്.

പോലീസ് സംഭവസ്ഥലത്തെത്തി പ്രകാശിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൊലക്കേസ് രജിസ്റ്റർ ചെയ്തെങ്കിലും മകളെ രക്ഷിക്കാൻ അമ്മ നടത്തിയ കൃത്യം എന്ന് കണക്കിലെടുത്ത് പ്രേമയെ വീട്ടിലേക്ക് പറഞ്ഞയച്ചു. സ്വയം പ്രതിരോധിക്കുന്നതിനിടയിൽ നടന്ന കൊലപാതകമായാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ

0
തിരുവനന്തപുരം: സർക്കാർ ആശുപത്രിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വളച്ചൊടിച്ചുവെന്ന് മന്ത്രി സജി...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഹൈറിസ്‌ക് വിഭാഗത്തിലുള്ളവര്‍ 5 ജില്ലകളിലെന്ന് ആരോഗ്യമന്ത്രി

0
തിരുവനന്തപുരം: നിപ ബാധിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവര്‍ അഞ്ച്...

മന്ത്രി സജി ചെറിയാൻ സ്വകാര്യ ആശുപത്രികളെ പിന്തുണച്ച് സംസാരിക്കില്ലെന്ന് മന്ത്രി വീണ ജോർജ്ജ്

0
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ സംസാരിക്കാനാണ് സാധ്യതയെന്നും...

അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ അമ്മ മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ അമ്മ മരിച്ചു. അമ്പലപ്പുഴ കഞ്ഞിപ്പാടം...