കൺമുന്നിലിട്ട് മകളെ പീഡിപ്പിക്കാൻ ശ്രമം ; ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മദ്യപിച്ച് ലക്കുകെട്ട് മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു. 43 കാരനായ പ്രകാശ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ ഒട്ടേരിയിലാണ് സംഭവം നടന്നത്. മദ്യപാനിയായ പ്രകാശ് സംഭവ ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രി ഏറെ വൈകി മകൾ പുഷ്പയുടെ നിലവിളി കേട്ടാണ് ഭാര്യ പ്രേമ ഞെട്ടിയുണർന്നത്.

ഓടി ചെന്നപ്പോൾ ഭർത്താവ് മകളോട് അപമര്യാദയായി പെരുമാറുന്നതാണ് കണ്ടത്. പ്രേമ ഭർത്താവിനെ തടഞ്ഞു. പിന്നീട് ഇവർ തമ്മിൽ വഴക്കായി. മകൻ കൂടി ഇവിടേക്കെത്തിയതോടെ പ്രകാശ് മകനെയും ശാരീരികമായി ഉപദ്രവിക്കാൻ ആരംഭിച്ചു. ഇത് കണ്ട് ദേഷ്യപ്പെട്ട പ്രേമ, ചുറ്റിക കൊണ്ട് പ്രകാശിനെ ആക്രമിച്ചു. ആക്രമണത്തിൽ പ്രേമയ്ക്ക് പരിക്കേറ്റു. പിന്നീട് പ്രേമ തന്നെയാണ് സംഭവം പോലീസിൽ അറിയിച്ചത്.

പോലീസ് സംഭവസ്ഥലത്തെത്തി പ്രകാശിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൊലക്കേസ് രജിസ്റ്റർ ചെയ്തെങ്കിലും മകളെ രക്ഷിക്കാൻ അമ്മ നടത്തിയ കൃത്യം എന്ന് കണക്കിലെടുത്ത് പ്രേമയെ വീട്ടിലേക്ക് പറഞ്ഞയച്ചു. സ്വയം പ്രതിരോധിക്കുന്നതിനിടയിൽ നടന്ന കൊലപാതകമായാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...