സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്യരുത് ; പോലീസ് സ്‌റ്റേഷന് മുന്നില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ കേസിലെ പ്രതി പോലീസ് സ്‌റ്റേഷനില്‍ നിന്നും ചാടിപ്പോയ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം. സുരക്ഷാവീഴ്ച്ച റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ആക്രോശിച്ച്‌ ഒരു സംഘം സിപിഎം പ്രവര്‍ത്തകരാണ് കോഴിക്കോട് ചേവായൂര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍വെച്ച്‌ വനിതാ മാധ്യമപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പ്രതിയെ കുറച്ച്‌ വിവരം നല്‍കിയ ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രതികരണം എടുക്കുന്നതിനിടെയായിരുന്നു സംഭവം. പിന്നീട് പോലീസ് എത്തിയാണ് ഇവിടെ കൂട്ടം കൂടി നിന്നവരെ വിരട്ടിയോടിച്ചത്.

ഇന്ന് വൈകീട്ട് 6.15 ഓടെയാണ് സഭവം. വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പ്രതികളില്‍ ഒരാളാണ് ഓടി രക്ഷപ്പെട്ടത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കാനുള്ള ശ്രമത്തിനിടെയാണ് ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്. വേഷം മാറുന്നതിനിടെയാണ് പ്രതികളിലൊരാളായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...