ന്യൂഡല്‍ഹി : അവിഹിതബന്ധം ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തി. ന്യൂഡല്‍ഹിയിലെ ബുദ്ധവിഹാറിലാണ് നാടിനെ നടുക്കിയ സംഭവം. നീലു (26) വിനെയാണ് ഭര്‍ത്താവായ ഹരീഷ് കൊലപ്പെടുത്തിയത്. 25 തവണ കുത്തിയാണു യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നു പോലീസ് വെളിപ്പെടുത്തി. കൊലപാതക സമയത്ത് വഴിയാത്രക്കാരില്‍ ചിലര്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ മുന്നോട്ടു വരാന്‍ ധൈര്യം കാണിക്കരുത് എന്ന് പ്രതി അലറിവിളിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. മാര്യേജ് ബ്യൂറോയിലെ ജീവനക്കാരനാണ് ഹരീഷ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു
ഡല്‍ഹിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി
RECENT NEWS
Advertisment