ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 24കാരന്റെ ജനനേന്ദ്രിയം രണ്ടു ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ചേര്‍ന്ന് അറുത്തുമാറ്റിയതായി പരാതി. യുവാവിന്റെ സഹോദരിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
രണ്ടു ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ കൂടെ യുവാവ് കല്യാണ പരിപാടിക്ക് പോയി. നൃത്തം ചെയ്യുന്നതിനായാണ് ഇവര്‍ ഒരുമിച്ച് പോയത്. തുടര്‍ന്ന് അവിടെ നിന്ന് മടങ്ങിയതിന് പിന്നാലെ യുവാവിനെ വ്യാഴാഴ്ച റോഡില്‍ രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവ് സഹോദരിയെ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. തന്റെ ജനനേന്ദ്രിയം ഗുഡി, രാജി എന്നിവര്‍ ചേര്‍ന്ന് മുറിച്ചുമാറ്റിയതായാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുരുതമായി പരിക്കേല്‍പ്പിച്ചു എന്ന വകുപ്പ് ചേർത്താണ് കേസെടുത്തത്. ഇരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.