ലഖ്‌നൗ : ആണ്‍കുട്ടിക്ക് ജന്മം നല്‍കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ചു. ഓഗസ്റ്റ് പതിമൂന്നിനാണ് ഭര്‍ത്താവ് സഞ്ജു യുവതിയുടെ ശരീരത്തില്‍ തിളച്ചവെള്ളമൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു. 2013 ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളാണുള്ളത്. കഴിഞ്ഞ വര്‍ഷമാണ് ഇളയ കുഞ്ഞിന് ജന്മം നല്‍കിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
ആണ്‍കുട്ടിക്ക് ജന്മം നല്‍കിയില്ല ; ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് തിളച്ച വെള്ളം ഒഴിച്ചു
RECENT NEWS
Advertisment