ന്യൂഡല്‍ഹി : ഐപിഎല്‍ താരലേലം നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്‌സ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ലേലം നിര്‍ത്തി വച്ചു. മെഗാ താരലേലത്തില്‍ ശ്രേയസ് അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 12.25 കോടി രൂപയ്ക്കാണ് ശ്രേയസിനെ കെകെആര്‍ ടീമിലെത്തിച്ചത്. മാര്‍ക്വീ താരങ്ങളുടെ ലേലം പൂര്‍ത്തിയായി. ദേവ്ദത്ത് പടിക്കലിനെ 7.75 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. ശിഖര്‍ ധവാനെയും കഗിസൊ റബാഡയെയും പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. 9.25 കോടി രൂപയാണ് റബാഡയ്ക്ക് ലഭിച്ചത്. പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സ് 6.25 കോടി രൂപയ്ക്ക് മുഹമ്മദ് ഷമിയെ സ്വന്തമാക്കി. ഫാഫ് ഡുപ്ലിസിയെ ബാംഗ്ലൂരും ട്രെന്‍ഡ് ബോള്‍ട്ടിനെയും അശ്വിനെയും രാജസ്ഥാന്‍ റോയല്‍സും ടീമിലെത്തിച്ചു. ഡേവിഡ് വാര്‍ണറെ 6.25 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപറ്റല്‍സ് സ്വന്തമാക്കി
ഹ്യൂ എഡ്മിഡ്‌സ് കുഴഞ്ഞുവീണു ; ഐപിഎല്‍ ലേലം നിര്‍ത്തിവെച്ചു
RECENT NEWS
Advertisment