മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം ; സ്ത്രീധനപീഡനമെന്ന് ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : മ​ല​പ്പു​റ​ത്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ സ്ത്രീ​ധ​ന​പീ​ഡ​ന പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ള്‍. മ​ല​പ്പു​റം വ​ള്ളി​ക്കു​ന്നി​ല്‍ ലി​ജി​നി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ട്രെ​യി​നി​ന് മു​ന്നി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. സ്വ​ര്‍​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളും നി​ര​ന്ത​രം മ​ര്‍​ദി​ച്ചി​രു​ന്നു​വെ​ന്ന് സ​ഹോ​ദ​രി ബി​ജിനി ആ​രോ​പി​ച്ചു. ലി​ജി​നി​യു​ടെ ഭ​ര്‍​ത്താ​വ് ഷാ​ലു​വി​നും ബ​ന്ധു​ക്ക​ള്‍​ക്കു​മെ​തി​രെ​യാ​ണ് ബി​ജി​നി രം​ഗ​ത്തെ​ത്തി​യ​ത്. വി​വാ​ഹ​ത്തി​ന് സ്ത്രീ​ധ​ന​മാ​യി 50 പ​വ​ന്‍ സ്വ​ര്‍​ണ​വും ഫ്രി​ഡ്ജും അ​ല​മാ​ര​യും മ​റ്റ് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ കൂ​ടു​ത​ല്‍ സ്വ​ര്‍​ണ​വും പ​ണ​വും ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് ഷാ​ലും മാ​താ​വും ലി​ജി​നി​യെ നി​ര​ന്ത​ര​മാ​യി മ​ര്‍​ദി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കൂ​ടാ​തെ ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ലെ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കാ​നും അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ആ​ദ്യ​മൊ​ന്നും ലി​ജി​നി ഇ​ക്കാ​ര്യ​ങ്ങ​ള്‍ സ്വ​ന്തം വീ​ട്ടി​ല്‍ അ​റി​യി​ച്ചി​രു​ന്നി​ല്ല. മ​രി​ക്കു​ന്ന​തി​ന് മു​ന്‍​പാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വീ​ട്ടി​ല്‍ അ​റി​യി​ച്ച​ത്. ഭ​ര്‍​ത്താ​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ടി​ന് അ​ടു​ത്തു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ചാ​ടി​യാ​ണ് ലി​ജി​നി ജീ​വ​നൊ​ടു​ക്കി​യ​ത്. ബി​ജി​നി​യു​ടെ പ​രാ​തി​യി​ല്‍ പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...