ട്രെയിനില്‍ നിന്ന് വീണ് യുവതി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഭര്‍തൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതി തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂര്‍ചിറ സ്വദേശി അനു ഓമനക്കുട്ടന്‍ ( 32 ) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ശബരി എക്‌സ്പ്രസില്‍ ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഭര്‍തൃ മാതാവിനെ യാത്രയാക്കാന്‍ എത്തിയതായിരുന്നു അനു. ലഗേജ് കമ്പാര്‍ട്ടുമെന്റിന് ഉള്ളില്‍ എത്തിച്ച്‌ പുറത്തേക്കിറങ്ങവേ ട്രെയിന്‍ പുറപ്പെട്ട് തുടങ്ങിയിരുന്നു. തിടുക്കത്തില്‍ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു. ഇരു കാലുകളും അറ്റ നിലയിലായിരുന്ന അനുവിനെ ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....