നായയെ പേടിച്ച് മൂന്നാം നിലയിൽ നിന്ന് ചാടി ; ഡെലിവറി ഏജന്റ് ഗുരുതരാവസ്ഥയിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: നായ കടിക്കുമെന്ന് ഭയന്ന് അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെലിവറി ഏജന്റ് ഗുരുതരാവസ്ഥയിൽ. ഹൈദരാബാദിലെ പഞ്ചവടി കോളനിയിലുള്ള ശ്രീനിധി അപ്പാർട്ട്മെന്റിലാണ് സംഭവം. ഓൺലൈൻ ഡെലിവറി എകസിക്യൂട്ടീവ് ആയ 30 കാരൻ ഇല്യാസ് ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.അപ്പാർട്ട്മെന്റിലെ വീട്ടിൽ ഓൺലൈനായി വാങ്ങിയ ഉത്പന്നം എത്തിക്കാനായി വന്നതാണ് യുവാവ്. മൂന്നാം നിലയിലുള്ള വീട്ടിലെത്തിയപ്പോൾ ആദ്യം സ്വീകരിക്കാനെത്തിയത് വീട്ടിൽ വളർത്തുന്ന ഡോബർമാൻ ഇനത്തിൽ പെട്ട നായയാണ്. നായ ഇയാളെ കണ്ടതോടെ കുരക്കാൻ തുടങ്ങി. ഭയന്ന ഇല്യാസ് നായയിൽ നിന്ന് രക്ഷപ്പെടാൻ പാരപ്പെറ്റിലൂടെ താഴേക്ക് ചാടുകയായിരുന്നു.

ഇയാളെ രക്ഷിക്കാനായി ഉത്പന്നം ഓർഡർ ചെയ്ത ആളും മറ്റ് താമസക്കാരും എത്തിയെങ്കിലും ഇയാൾ അവരുടെ പിടിയിൽ നിന്ന് വഴുതി താഴേക്ക് തന്നെ വീണു. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റായ്ദുർഗം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.അതേസമയം, ഡെലിവറി എക്സിക്യൂട്ടീവിന്റെ ചികിത്സാചെലവ് പൂർണമായും നായയുടെ ഉടമ നിർവ്വഹിക്കണമെന്ന് തെലങ്കാന ഗിഗ് ആന്റ് പ്ലാറ്റ്ഫോംവർക്കേഴ്സ് യൂനിയൻ ആവശ്യപ്പെട്ടു.നേരത്തെയും സമാന സംഭവം അരങ്ങേറുകയും അന്ന് നായയെ ഭയന്ന് മറ്റൊരു കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ 23 കാരനായ ഡെലിവറി ബോയ് മരിക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...