വഴിയോരക്കടയില്‍ നിന്നും മോമോസ് വാങ്ങിക്കഴിച്ച 33കാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: വഴിയോരക്കടയില്‍ നിന്നും മോമോസ് വാങ്ങിക്കഴിച്ച 33കാരി മരിച്ചു. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സ് ഏരിയയിലെ വിവിധ സ്ഥലങ്ങളില്‍ ഒരു തെരുവ് കച്ചവടക്കാരന്‍ വിളമ്പിയ മോമോസ് കഴിച്ച് വെറെ 20 പേര്‍ക്ക് കൂടി ഭക്ഷ്യവിഷബാധയേറ്റുവെന്ന് പോലീസ് പറഞ്ഞു. പന്ത്രണ്ടും പതിനാലും വയസ്സുള്ള പെണ്‍മക്കള്‍ക്കൊപ്പം വെള്ളിയാഴ്ച ഖൈരതാബാദിലെ ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്നാണ് രേഷ്മ ബീഗം മോമോസ് കഴിച്ചത്. താമസിയാതെ അവര്‍ക്ക് വയറിളക്കവും വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് രേഷ്മ ബീഗം മരിച്ചത്. സമാനമായ ലക്ഷണങ്ങള്‍ കാണിച്ച മക്കള്‍ ചികിത്സയിലാണ്. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഒരു കച്ചവടക്കാരനില്‍ നിന്ന് മോമോസ് കഴിച്ച് രേഷ്മ ബീഗം (33) മരിച്ചുവെന്നും മറ്റ് 15 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നും പരാതി ലഭിച്ചതായി പോലീസ് പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെയാണ് കച്ചവടം നടത്തിയതെന്നും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. മോമോസ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന മാവ് തുറന്നാണ്് ഫ്രിഡ്ജില്‍ വച്ചിരുന്നത്. ഭക്ഷണ വിതരണക്കാരില്‍ നിന്നുള്ള സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രേഷ്മ ബീഗത്തിന്റെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭക്ഷ്യസുരക്ഷാ വിഭാഗവും പോലീസും ചേര്‍ന്ന് വഴിയോരക്കച്ചവടക്കാരനെ കണ്ടെത്തി. സ്റ്റാള്‍ നടത്തുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...